ThiruvananthapuramLatest NewsKeralaNattuvarthaNews

രാഹുല്‍ ഗാന്ധിയുടെ സ്റ്റാഫ് നിരപരാധികൾ: പിണറായി വിജയന്റെ നീക്കം ബി.ജെ.പിയെ തൃപ്തിപ്പെടുത്താൻ

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ ആക്രമിച്ചതിന് പിന്നാലെ, ഗാന്ധി ചിത്രം തകര്‍ത്ത കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോൺഗ്രസ് എം.പി രാഹുല്‍ ഗാന്ധിയെ സര്‍ക്കാര്‍ അപമാനിക്കുകയാണെന്ന് സതീശൻ പറഞ്ഞു.

ബി.ജെ.പിയെ തൃപ്തിപ്പെടുത്താനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്നും ബി.ജെ.പിക്ക് ആഘോഷിക്കാന്‍ അവസരം ഉണ്ടാക്കി നല്‍കിയിരിക്കുകയാണ് സർക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുല്‍ ഗാന്ധിയുടെ സ്റ്റാഫ് നിരപരാധികളാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകര്‍ത്ത മുഴുവന്‍ ആളുകളെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും വി.ഡി.സതീശൻ ആരോപിച്ചു.

ബസിനുള്ളില്‍ ഇനി സ്ത്രീകള്‍ക്ക് സമാധാനമായി യാത്ര ചെയ്യാം,മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തു

അതേസമയം, രാഹുൽ ഗാന്ധിയുടെ ഓഫിസിലെ മഹാത്മാ ഗാന്ധിയുടെ ചിത്രം തകർത്ത കേസിൽ നാല് കോൺഗ്രസ് പ്രവർത്തകരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാഹുൽ ഗാന്ധിയുടെ പി.എ കെ.ആർ. രതീഷ് കുമാർ (40), ഓഫിസ് ജീവനക്കാരൻ എസ്.ആർ. രാഹുൽ (41), എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ സെക്രട്ടറി കെ.എ. മുജീബ് (44), കോൺഗ്രസ് പ്രവർത്തകനായ വി.നൗഷാദ് (43) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button