ThiruvananthapuramLatest NewsKeralaNattuvarthaNews

വീ​ടി​ന്‍റെ ടെ​റ​സിൽ അ​വ​ശ​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട വിദ്യാർത്ഥി മരിച്ചു

കാ​ഞ്ഞി​രം​കു​ളം കാ​മ​രാ​ജ് റോ​ഡി​ൽ ജി.​ജി ഭ​വ​നി​ൽ ഫി​ന്നി​യു​ടെ​യും ഗീ​തു​വി​ന്‍റെ​യും മ​ക​ൻ ജി​ഫി​ൻ ഫി​ന്നി (16) ആ​ണ് മ​രിച്ചത്

പൂ​വാ​ർ: വീ​ടി​ന്‍റെ ടെ​റ​സി​ന് മു​ക​ളി​ൽ അ​വ​ശ​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട പ​ത്താം ക്ലാ​സ് വിദ്യാർത്ഥി മ​രി​ച്ചു.​ കാ​ഞ്ഞി​രം​കു​ളം കാ​മ​രാ​ജ് റോ​ഡി​ൽ ജി.​ജി ഭ​വ​നി​ൽ ഫി​ന്നി​യു​ടെ​യും ഗീ​തു​വി​ന്‍റെ​യും മ​ക​ൻ ജി​ഫി​ൻ ഫി​ന്നി (16) ആ​ണ് മ​രിച്ചത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​മ്പ​തോ​ടെ ടെ​റ​സി​ന് മു​ക​ളി​ലേ​യ്ക്ക് പ്രാ​വി​ന്‍റെ കൂ​ട് അ​ട​യ്ക്കാ​ൻ പോ​യ മ​ക​നെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ച് പോ​യ അ​മ്മ​യാ​ണ് മ​ക​ൻ അ​വ​ശ​നി​ല​യി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ തന്നെ കാ​ഞ്ഞി​രം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശുപ​ത്രി​യി​ലും തു​ട​ർ​ന്ന്, തി​രു​വ​ന​ന്ത​പു​ര​ത്ത് മ​റ്റൊ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി1.40 ഓ​ടെ മ​രിക്കുകയായിരുന്നു.

Read Also : ഇന്ത്യയും ചൈനയും കൈകോര്‍ത്തു പോയില്ലെങ്കില്‍ എഷ്യന്‍ സെഞ്ച്വറി ഉണ്ടാകില്ല: എസ് ജയശങ്കറിന്റെ പരാമർശങ്ങളെ പിന്തുണച്ച് ചൈന

പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കി​ട്ടി​യ ശേ​ഷ​മെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അറിയാ​ൻ ക​ഴി​യു​ക​യു​ള്ളൂ എ​ന്ന് കാ​ഞ്ഞി​രം​കു​ളം പൊ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. ഏ​ക സ​ഹോ​ദ​രി ജി​ഫി​ന ഫി​ന്നി.

shortlink

Related Articles

Post Your Comments

Related Articles


Back to top button