ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഉണ്ടായ ഐഇഡി സ്ഫോടനത്തില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂങ്ക്വാ പ്രവിശ്യയിലെ പോലീസ് ഔട്ട്പോസ്റ്റിന് സമീപത്തായിരുന്നു സ്ഫോടനം. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പോലീസുകാരായ സയ്യിദ് അഹമ്മദ്, ഇനായതുര് റഹ്മാന് എന്നിവരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ബജൗറിലെ ദമാ ഡോല തെഹസിലിന് സമീപമുള്ള പോലീസ് ഔട്ട്പോസ്റ്റാണ് ആക്രമിക്കപ്പെട്ടത്.
Read Also:അഭിഭാഷകന് ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി: അട്ടപ്പാടി മധു വധക്കേസില്‍ പ്രതിഭാഗം അഭിഭാഷകനെതിരെ കോടതി
ഖൈബര്‍ പഖ്തൂങ്ക്വാ പ്രവിശ്യാ മുഖ്യമന്ത്രി മഹമൂദ് ഖാന് ആക്രമണത്തെ അപലപിക്കുകയും സ്ഫോടനത്തില്‍ കൊല്ലപ്പെട്ട പോലീസുകാരുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ തന്നെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പ്രതികരിച്ചു.
ഏകദേശം ഒരു വര്‍ഷം മുമ്പ് അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്ക പട്ടാളത്തെ പിന്‍വലിച്ചതോടെ താലിബാന് ഭരണത്തിലേറുകയും ഇതിന് പിന്നാലെ അയല്‍രാജ്യമായ പാകിസ്ഥാനില്‍ ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥയാകുകയും ചെയ്തിട്ടുണ്ട്.
Post Your Comments