
കൊച്ചി: ഇന്ദ്രൻസ്, ഗിരീഷ് നെയ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ശുഭദിനം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. നെയ്യാർ ഫിലിംസിൻ്റെ ബാനറിൽ ശിവറാം മണിയാണ് ഈ കോമഡി ത്രില്ലർ സംവിധാനം ചെയ്യുന്നത്. ജീവിതത്തിൽ നാം എടുക്കുന്ന തീരുമാനങ്ങളും അതിന്റെ പരിണിത ഫലങ്ങളുമെല്ലാം നർമ്മം കലർത്തി അവതരിപ്പിക്കുന്ന ചിത്രമാണ് ശുഭദിനം.
ഹരീഷ് കണാരൻ, ജയകൃഷ്ണൻ, രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ, മാലാ പാർവ്വതി, അരുന്ധതി നായർ, ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായർ, അരുൺകുമാർ, നെബീഷ് ബെൻസൻ എന്നിവരാണ് മറ്റഭിനേതാക്കൾ.
തണുത്ത വെള്ളം കൊണ്ട് പ്രതിരോധശേഷി വർദ്ധിപ്പിക്കാനാവുമോ?
എഡിറ്റിംഗ്, സംവിധാനം – ശിവറാം മണി, രചന – വി എസ് അരുൺകുമാർ, ഛായാഗ്രഹണം – സുനിൽപ്രേം എൽ.എസ, പ്രോജക്ട് ഡിസൈനർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – നാസിം റാണി, ഗാനരചന – ഗിരീഷ് നെയ്യാർ, സംഗീതം – അർജുൻ രാജ്കുമാർ, പ്രൊഡക്ഷൻ കൺട്രോളർ – രാജീവ് കുടപ്പനക്കുന്ന്, കല – ദീപു മുകുന്ദപുരം, ചമയം – മുരുകൻ കുണ്ടറ, കോസ്റ്റ്യുംസ് – അജയ് എൽ കൃഷ്ണ, ഡിസൈൻസ് – ജോണി ഫ്രെയിംസ്, സ്റ്റിൽസ് – മൃതുൽ വിശ്വനാഥ്, വിൻസിലോപ്പസ്, ധനിൽ കൃഷ്ണ, പി.ആർ.ഓ – അജയ് തുണ്ടത്തിൽ.
Post Your Comments