MollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്‌, ചെമ്പൻ വിനോദ് എന്നിവർ ഒന്നിക്കുന്ന ‘ബൂമറാംഗ്’ : ട്രെയിലർ പുറത്ത്

കൊച്ചി: ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്‌, സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ഡെയിന്‍ ഡേവിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘ബൂമറാംഗ്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. മനു സുധാകരൻ സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി മൂന്നിന് തിയേറ്ററുകളില്‍ എത്തും.

യുവതാരം ആസിഫ് അലിയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ട്രെയിലർ പുറത്തിറക്കിയത്. എല്ലാത്തരം പ്രേക്ഷകർക്കും ആഘോഷമാക്കാൻ പറ്റിയ ഒരടിപൊളി സിനിമയാണിതെന്ന് ഉറപ്പു തരുന്ന ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ശശി തരൂര്‍ വിശ്വപൗരനെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, നിലപാട് തിരഞ്ഞെടുപ്പ് കാലത്ത് പറയുമെന്ന് സമസ്ത

ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ചിത്രം ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ് ആർ എന്നിവർ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് കൃഷ്‍ണദാസ് പങ്കിയാണ്.വിഷ്ണു നാരായണൻ നമ്പൂതിരിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് അഖിൽ എ ആർ, ഗാനരചന നിർവഹിച്ചിരിക്കുന്നത് അജിത് പെരുമ്പാവൂർ ആണ്.

സംഗീതം ഒരുക്കിയിരിക്കുന്നത് സുബീർ അലി ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ആന്റണി ഏലൂർ, കലാസംവിധാനം: ബോബൻ കിഷോർ. മാർക്കറ്റിംഗ്; 1000 ആരോസ്, ഡിജിറ്റൽ മാർക്കറ്റിങ്ങ് : സബിൻ ഫിലിപ്പ് എബ്രഹാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button