മലയാള സിനിമയിൽ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ-ഭദ്രൻ കൂട്ടുകെട്ടിലെത്തിയ ‘സ്ഫടികം’. മോഹൻലാലിന്റെ ആടു തോമയായുള്ള പെർഫോമൻസ് തന്നെയാണ് സിനിമയുടെ വിജയവും. ഇപ്പോഴിതാ, ചിത്രം തിയേറ്ററില്‍ കണ്ടിട്ടില്ലാത്തവര്‍ക്ക് അതിനുള്ള അവസരം ഒരുങ്ങുകയാണ്. 4 കെ റീമാസ്റ്ററിംഗ് നടത്തി റിലീസിനൊരുങ്ങുകയാണ് ‘സ്ഫടികം’.
റിലീസിന് മുന്നോടിയായുള്ള പ്രൊമോഷന്‍റെ ഭാഗമായി ചിത്രത്തിലെ രണ്ടാം ക്യാരക്റ്റര്‍ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇന്ദ്രന്‍സിന്‍റെ ‘ഗഫൂര്‍’ എന്ന കഥാപാത്രത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം, ‘സ്ഫടികം’ സിനിമയുടെ റീ മാസ്റ്റർ ചെയ്ത പുതിയ പതിപ്പ് ഫെബ്രുവരി ഒമ്പതിന് തിയേറ്ററുകളിലെത്തും. ഒരു കോടി രൂപ മുകളിൽ നിർമ്മാണ ചിലവുമായാണ് ‘സ്ഫടികം’ ഫോർ കെ പതിപ്പ് എത്തുന്നത്. പഴയതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ തെളിവോടെയും മിഴിവോടെയും ഫോർ കെ അറ്റ്മോസ് മിക്സിലാണ് ‘സ്ഫടികം’ റിലീസ് ചെയ്യുന്നത്.
Read Also:- പുതുക്കിയ കോവിഡ് വാക്‌സിൻ ഡോസ് ബുക്ക് ചെയ്യാം: അറിയിപ്പുമായി സൗദി അറേബ്യ
ചെന്നൈയില്‍ പ്രിയദര്‍ശന്‍റെ ഉടമസ്ഥതയിലുള്ള ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയില്‍ വച്ചാണ് റീ മാസ്റ്ററിങ് പൂര്‍ത്തിയായത്. ദേശീയ പുരസ്കാര ജേതാവു കൂടിയായ സൗണ്ട് ഡിസൈനർ രാജാകൃഷ്ണനാണ് ശബ്ദവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്.
Post Your Comments