കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണ്ണവേട്ട. അബുദാബിയില്‍ നിന്നും എത്തിയ കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി ഇസ്സുദ്ദീനിൽ (43) നിന്ന് പിടികൂടിയത് ഒന്നര കിലോ സ്വര്‍ണ്ണം. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇസ്സുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന്, ലഗേജും ശരീരവും വിശദമായി പരിശോധിച്ചെങ്കിലും സ്വര്‍ണ്ണം കണ്ടെത്താന്‍ സാധിച്ചില്ല.
Read Also: അന്താരാഷ്ട്ര സമൂഹവുമായി ബന്ധം പുലർത്തുന്നത് ഇസ്ലാമിക ശരീഅത്ത് നിയമപ്രകാരം മാത്രം: താലിബാൻ
എന്നാൽ, പാന്റ്‌സിന് കട്ടി കൂടുതലുള്ളതായി ശ്രദ്ധയില്‍ പെട്ടപ്പോള്‍ പാന്റ്‌സ് അഴിപ്പിച്ചു. പാന്റ്‌സിന് ഏറെ ഭാരക്കൂടുതല്‍ അനുഭവപ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. പാന്റ് മുറിച്ച് നോക്കിയപ്പോഴാണ് രണ്ട് പാളി തുണികളുപയോഗിച്ചാണ് നിര്‍മ്മിച്ചതെന്നും ഉള്‍വശത്ത് സ്വര്‍ണ്ണമിശ്രിതം തേച്ച് പിടിപ്പിച്ചിരിക്കുകയാണെന്നും കണ്ടെത്തിയത്. സ്വര്‍ണ്ണ മിശ്രിതത്തിന് ഒന്നര കിലോയിലധികം ഭാരമുണ്ടെന്ന് പൊലീസ് അറിയിച്ചു.
Post Your Comments