പൂവാർ: നെയ്യാറ്റിൻകര താലൂക്കിലെ സിപിഎം സ്ഥാപക നേതാക്കളിൽ ഒരാളും, പൂവാർ പഞ്ചാത്ത് മുൻ പ്രസിഡന്റുമായ അരുമാനൂർ ഭാരതി സദനത്തിൽ കെ.എസ്.ആനന്ദൻ (89) കാറപകടത്തിൽ മരിച്ചു.
അരുമാനൂർ എം.വി.ഹയർ സെക്കൻഡറി സ്കൂളിന് മുൻവശത്ത് വ്യാഴാഴ്ച രാത്രിയിലായിരുന്നു അപകടം നടന്നത്. മകളുടെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിൽ നിയന്ത്രണം തെറ്റിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ആനന്ദനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read Also : വീടിന്റെ ടെറസിൽ അവശനിലയിൽ കാണപ്പെട്ട വിദ്യാർത്ഥി മരിച്ചു
സിപിഎം നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റി അംഗം, പൂവാർ എൽസി സെക്രട്ടറി, കർഷക സംഘം ഏരിയാ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ ദീർഘകാലം പ്രവർത്തിച്ച കെ.എസ് ആനന്ദൻ അരുമാനൂർ എം.വി ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനാണ്. കെഎസ്ടിഎ ജില്ലാ കമ്മിറ്റി അംഗം, എൻആർഇജി വർക്കേഴ്സ് യൂണിയൻ ഏരിയാ ജോയിന്റ് സെക്രട്ടറി, അരുമാനൂർ നയിനാർ ദേവ ക്ഷേത്ര യോഗം ജോയിന്റ് സെക്രട്ടറി, എസ്എൻഎസ് ഗ്രന്ഥശാല സ്ഥാപക ഭാരവാഹി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ വിജയാനന്ദ ഭാരതി (റിട്ട. ടീച്ചർ). മക്കൾ: ഗീതാനന്ദ ഭാരതി (റിട്ട. ജെപിഎച്ച്എൻ, ആരോഗ്യ വകുപ്പ്), ശാന്തി വിജയ ഭാരതി (ഐസിഡിഎസ് സൂപ്പർ വൈസർ ). മരുമക്കൾ. പി.ആർ. സജീവ് കുമാർ (റിട്ട. എച്ച്.എം), എസ്. രവീന്ദ്രൻ നായർ (റിട്ട. കെഎസ്ആർടിസി). മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
Post Your Comments