Latest NewsIndia

‘എനിക്കുള്ള അവകാശങ്ങൾ ഈ രാജ്യത്ത് നിങ്ങൾക്കുമുണ്ട്’: ബംഗ്ലാദേശിലെ ഹിന്ദുക്കളോട് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഈ രാജ്യത്തെ പ്രധാനമന്ത്രിയായ തനിക്കുള്ള അവകാശങ്ങളെല്ലാം തന്നെ ഹിന്ദുക്കൾക്കും ഉണ്ടെന്നാണ് ഹസീന പ്രഖ്യാപിച്ചത്.

‘രാജ്യത്തെ ഹിന്ദു സമൂഹത്തോട് എനിക്കൊരു അപേക്ഷയുണ്ട്. നിങ്ങളൊരിക്കലും ന്യൂനപക്ഷമാണ് എന്ന് ചിന്തിക്കരുത്. ബംഗ്ലാദേശിൽ അവകാശങ്ങൾ എല്ലാ പൗരന്മാർക്കും തുല്യമാണ്. ഒരിക്കലും സ്വയം വിലകുറച്ച് ചിന്തിക്കേണ്ടതില്ല. മതമല്ല ഘടകം, എല്ലാവർക്കും ഈ രാജ്യത്ത് ഒരേ അവകാശങ്ങളാണുള്ളത്. ബംഗ്ലാദേശിൽ എനിക്കുള്ള എല്ലാ അവകാശങ്ങളും നിങ്ങൾക്കുമുണ്ട്.’ ഷെയ്ഖ് ഹസീന പറഞ്ഞു.

Also read: ‘നിതീഷ് പാർട്ടി മാറുന്നത് പെൺകുട്ടികൾ ബോയ്ഫ്രണ്ടിനെ മാറുന്നതു പോലെ’: വിവാദ പരാമർശം നടത്തി ബിജെപി

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഹിന്ദുമത നേതാക്കളുമായി സംവദിക്കുകയായിരുന്നു ബംഗ്ലാദേശ് പ്രധാനമന്ത്രി. എല്ലാവരും സംഘടിതമായി മുന്നോട്ടു നീങ്ങിയാൽ, മതസൗഹാർദ്ദം തകർക്കുന്ന ഛിദ്രശക്തികൾ ദുർബലരായി തീരുമെന്നും അവർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button