ഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ വെട്ടിലായി ഭാരതീയ ജനത പാർട്ടി. ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയയാണ് നിതീഷ് കുമാറിന്റെ കൈമാറ്റം സൂചിപ്പിക്കാനായി സ്ത്രീവിരുദ്ധ പരാമർശം നടത്തി വെട്ടിലായത്.
‘ഞാൻ കുറച്ചു കാലം വിദേശത്ത് ഉണ്ടായിരുന്നു. അവിടെയൊക്കെ പെൺകുട്ടികൾ നിമിഷനേരം കൊണ്ടാണ് ബോയ്ഫ്രണ്ട്സിനെ മാറ്റുന്നത്. അതു പോലെയാണ് നിതീഷ് കുമാർ പാർട്ടി മാറുന്നത്’ എന്നാണ് കൈലാഷ് വിജയ് വർഗീയ പറഞ്ഞത്. സമൂഹ മാധ്യമങ്ങളിൽ ഈ പരാമർശം വലിയ വിവാദമായി മാറിയിരിക്കുകയാണ്.
Also read: ജനസംഖ്യ കുറവ്: പത്തു കുട്ടികളുള്ള സ്ത്രീകൾക്ക് വൻതുക ഓഫർ ചെയ്ത് പുടിൻ
ഇതിനെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ‘ബിജെപി ജനറൽ സെക്രട്ടറിയുടെ സ്ത്രീകളോടുള്ള ആദരവിന് ഉദാഹരണം’ എന്നാണ് സംഭവത്തെപ്പറ്റി കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല ട്വിറ്ററിൽ കുറിച്ചത്. കൈലാഷ് വിവാദപരാമർശം നടത്തുന്ന വീഡിയോ അദ്ദേഹം ഷെയർ ചെയ്യുകയും ചെയ്തു.
Post Your Comments