
മാനന്തവാടി: നിയന്ത്രണം വിട്ട് നടപ്പാലത്തില്‍ നിന്ന് മറിഞ്ഞ ബൈക്ക് യാത്രക്കാരന് മരിച്ചു. വാളാട് വട്ടക്കണ്ടത്തില് മാത്യുവാണ്(കുഞ്ഞേട്ടന്74) മരിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്. റോഡ് നവീകരണത്തിന്റെ ഭാഗമായി മുടപ്പിനാല്ക്കടവിനു സമീപം നിര്‍മിക്കുന്ന കലുങ്കിലെ താത്കാലിക നടപ്പാലത്തില്‍ നിന്നു നിയന്ത്രണംവിട്ട് ബൈക്ക് താഴേക്ക് വീഴുകയായിരുന്നു. പാറയില്‍ തലയടിച്ച മാത്യുവിനെ ഉടൻ തന്നെ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 693 കേസുകൾ
സംസ്കാരം കാട്ടിമൂല സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടന്നു. ഭാര്യ: പരേതയായ റോസമ്മ. മക്കള്‍: ബെന്നി, ലിസി, ലൈല, പരേതനായ തോമസ്, ജിഷ.
Post Your Comments