Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
MollywoodLatest NewsNewsEntertainment

ആറ് വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നു: വേര്‍പിരിയൽ വാർത്ത പങ്കുവച്ച് ബിഗ് ബോസ് താരം

ഞാനും അന്‍‌ജാനും വേര്‍പിരിയാന്‍ തീരുമാനിച്ചു

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. ഹിന്ദി, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളിൽ ശ്രദ്ധേയമായ ഈ ഷോകളിലെ മത്സരാർത്ഥികൾക്ക് ആരാധകർ ഏറെയാണ്. കമല്‍ ഹസൻ അവതാരകനായി എത്തിയ തമിഴ് ബി​ഗ് ബോസ് സീസൺ 2 വിലെ ശക്തയായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ആര്‍ജെ വൈഷ്ണവി. ഭര്‍ത്താവ് അന്‍ജാനുമായി വിവാഹ ബന്ധം വേര്‍പെടുത്തിയെന്നു അറിയിച്ചിരിക്കുകയാണ് വൈഷ്ണവി.

മൂന്ന് വര്‍ഷക്കാലത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. പരസ്പര സമ്മതത്തോടെ ബന്ധം പിരിയുകയാണെന്നു വൈഷ്ണവി പറയുന്നു.

read also: അവയവമാറ്റ ശസ്ത്രക്രിയകൾക്ക് അന്തർദേശീയ നിലവാരത്തിലുള്ള കേന്ദ്രം: മുഖ്യമന്ത്രി

വൈഷ്ണവി വിവാഹ മോചനവുമായി ബന്ധപ്പെട്ടു പങ്കുവച്ച കുറിപ്പ് ഇങ്ങനെ,

‘ആറ് വര്‍ഷത്തിലേറെക്കാലം ഒരുമിച്ച്‌ ജീവിച്ച ശേഷം ഞാനും അന്‍‌ജാനും വേര്‍പിരിയാന്‍ തീരുമാനിച്ചു. ഞാനിപ്പോഴും അവനെ സ്നേഹിക്കുന്നു. പക്ഷെ ഒരുപാട് ആലോചനകള്‍ക്ക് ശേഷം ഒരു ബന്ധത്തിന്റെ സമ്മര്‍ദ്ദമില്ലാതെ പിരിയുന്നതാണ് നല്ലതെന്ന് ഞങ്ങള്‍ രണ്ടു പേരും തീരുമാനിച്ചു. ഞങ്ങള്‍ക്ക് പരസ്പരം സമാനമായി പല കാര്യങ്ങളും ഉണ്ടെങ്കിലും ഞങ്ങളെ സുഹൃത്തുക്കളാക്കി നില്‍ക്കുന്നതെന്തെന്ന് കണ്ടെത്താന്‍ ഇത്രയും വര്‍ഷം എടുത്തു. എന്താണ് ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചത് എന്ന് ഊഹിക്കുന്നവരോട് ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്ന് പറയുന്നു. ഞങ്ങളുടെ കാര്യത്തില്‍ വിഷമം തോന്നേണ്ട. കാരണം വേര്‍പിരിഞ്ഞതില്‍ ഞങ്ങള്‍ ഖേദിക്കുന്നില്ല. അന്‍‌ജാനും ഞാനും ഇപ്പോഴും സുഹൃത്തുക്കളാണ്.

ദമ്പതികളായി തുടരില്ലെന്ന് മുതിര്‍ന്നവരെന്ന നിലയില്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. കാരണം അതാണ് ഞങ്ങള്‍‌ക്ക് നല്ലത്. സുഹൃത്തുക്കളായിരിക്കുന്നതാണ് മറ്റെന്തിനേക്കാളും നല്ലത്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button