KeralaLatest NewsNews

തൊഴിലാളിയെ മർദിച്ച സംഭവം: പൊലീസിലെ ക്രിമിനല്‍ സംഘങ്ങളെ നിലയ്ക്കു നിർത്തണമെന്ന് വി.ബി ബിനു

കോട്ടയം: എ.ഐ.ടി.യു.സി തൊഴിലാളിയെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്ത് സസ്പെൻഡ് ചെയ്യണമെന്ന് സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി വി.ബി ബിനു.

പോലീസിലെ ക്രിമിനല്‍ സംഘങ്ങളെ നിലയ്ക്കു നിർത്തണമെന്നും പോലീസ് നടത്തുന്നത് ഇടത് മുന്നണി നയത്തിന് കടകവിരുദ്ധമായ നിലപാടാണെന്നും വി.ബി ബിനു ആവശ്യപ്പെട്ടു

തൊഴിലാളിക്ക് മർദ്ദനമേറ്റന്ന് മെഡിക്കൽ റിപ്പോർട്ട് ഉണ്ട്. ഇത് പോലീസ് മർദ്ദനത്തിൽ പരിക്കേറ്റതിന് തെളിവ് ആണ്. നെഞ്ചിലടക്കം ചതവും മുറിവുകളുമെന്ന് പാമ്പാടി സർക്കാർ ആശുപത്രിയിലെ വൂണ്ട് സർട്ടിഫിക്കറ്റും ഉണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, തൊഴിലാളിയെ മർദ്ദിച്ചിട്ടില്ലെന്നായിരുന്നു പോലീസ് വാദം.

സംഭവത്തില്‍, അയര്‍കുന്നം പോലീസിനെതിരെ സി.പി.ഐ കോട്ടയം എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button