മുംബൈ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2022 ഓഗസ്റ്റ് 21 മുതൽ ആരംഭിക്കും. ജപ്പാനിലെ ടോക്കിയോയിലെ ടോക്കിയോ മെട്രോപൊളിറ്റൻ ജിംനേഷ്യത്തിലാണ് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നടക്കുക. ഓഗസ്റ്റ് 22, ഓഗസ്റ്റ് 23 തിയതികളിൽ ആദ്യ റൗണ്ട് മത്സരങ്ങളോടെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ആരംഭിക്കും.
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2022 ഇന്ത്യയിൽ സ്പോർട്സ് 18 ചാനലിൽ സംപ്രേക്ഷണം ചെയ്യും. 2022 VOOT സെലക്ട് ആപ്പിലും വെബ്‌സൈറ്റിലും തത്സമയം മത്സരങ്ങൾ സ്ട്രീം ചെയ്യും.
ഓഗസ്റ്റ് 22, ഓഗസ്റ്റ് 23 തിയതികളിൽ ആദ്യ റൗണ്ട് മത്സരങ്ങളോടെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ആരംഭിക്കും. തുടർന്ന് രണ്ടും മൂന്നും റൗണ്ടുകൾ നടക്കും. ഓഗസ്റ്റ് 25, 26 തിയതികളിലാണ് ക്വാർട്ടർ ഫൈനൽ. 27ന് സെമിഫൈനലും നടക്കും. ഓഗസ്റ്റ് 28 ഞായറാഴ്ചയാണ് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ നടക്കുക.
Read Also: തീക്കട്ടയിലും ഉറുമ്പരിച്ചു: പൂജപ്പുര ജയിലിലെ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നു മോഷണം
Post Your Comments