
കാട്ടാക്കട: ബാറിൽ വച്ചുണ്ടായ കൈയേറ്റത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ബാലരാമപുരത്തെ ബാറിന്റെ മാനേജരായിരുന്ന കുമാരപുരം മോസ്ക് ലെയ്ൻ ശ്രീ ചക്രത്തിൽ അനിൽ കുമാർ(41), അമരവിള ചെങ്കൽ ഊട്ടുവിള റോഡരികത്ത് വീട്ടിൽ സന്തോഷ് കുമാർ(50), ഊരൂട്ടമ്പലം കാരണംകോട് എസ്ബി സദനത്തിൽ സുകുമാരൻ(60) എന്നിവരാണ് അറസ്റ്റിലായത്.
Read Also : മൂന്ന് കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
മർദനമേറ്റ് ചികിത്സയിലായിരുന്ന ബാലരാമപുരം തേമ്പാമുട്ടം കോത്തച്ചൻവിളാകത്ത് തോട്ടിൻകരയ്ക്ക് സമീപം ബൈജു(45) മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
ബാലരാമപുരം പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments