രാജ്യത്ത് ടെലികോം ഉപഭോക്താക്കളുടെ എണ്ണം കുതിച്ചുയർന്നു. ഏറ്റവും കൂടുതൽ ഉപഭോക്താക്കളുമായി റിലയൻസ് ജിയോ ആണ് ഒന്നാം സ്ഥാനം നിലനിർത്തിയത്. അതേസമയം, ഇത്തവണ വൻ തിരിച്ചടിയാണ് വോഡഫോൺ- ഐഡിയ നേരിട്ടത്. റിപ്പോർട്ടുകൾ പ്രകാരം, ജൂൺ മാസത്തിൽ രാജ്യത്തെ ആകെ ഉപഭോക്താക്കളുടെ എണ്ണം 117.29 കോടിയായാണ് വർദ്ധിച്ചത്. മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 0.19 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
ജൂൺ മാസത്തിൽ 42.23 ലക്ഷം വരിക്കാരെയാണ് ജിയോയ്ക്ക് പുതുതായി ലഭിച്ചത്. ഇതോടെ, മൊത്തം 41.3 കോടി വരിക്കാരാണ് ജിയോയ്ക്ക് ഉള്ളത്. അതേസമയം, ഭാരതി എയർടെല്ലിന്റെ ഉപഭോക്താക്കളുടെ എണ്ണം 36.29 കോടിയും വോഡഫോൺ- ഐഡിയയുടെ ഉപഭോക്താക്കളുടെ എണ്ണം 25.66 കോടിയുമായി. ജൂൺ മാസത്തിൽ 18 ലക്ഷം വരിക്കാരെയാണ് വോഡഫോൺ- ഐഡിയക്ക് നഷ്ടമായത്. കൂടാതെ, 13.27 ലക്ഷം ഉപഭോക്താക്കളെ ബിഎസ്എൻഎല്ലിന് നഷ്ടമായിട്ടുണ്ട്.
Also Read: ചുണ്ടിന്റെ ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കാന്‍
Post Your Comments