Latest NewsNewsIndia

‘രോഹിംഗ്യൻ അഭയാർത്ഥികൾ രാജ്യത്തിന് ആപത്താണ്’: ബിജെപി ഔദ്യോഗിക വക്താവ്

ഡൽഹി: രോഹിംഗ്യൻ അഭയാർത്ഥികൾ രാജ്യത്തിന് ആപത്താണ് എന്ന പ്രഖ്യാപനവുമായി ബിജെപി ഔദ്യോഗിക വക്താവ്. ഭാരതീയ ജനതാ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ, പാർട്ടിയുടെ ദേശീയ ഔദ്യോഗിക വക്താവായ ഗൗരവ് ഭാട്ടിയയാണ് ഇങ്ങനെയൊരു പരാമർശവുമായി രംഗത്തുവന്നത്.

കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ രോഹിംഗ്യൻ അഭയാർത്ഥികളെ പുനരധിവസിപ്പിക്കുമെന്ന പരാമർശത്തിനെതിരെ കേന്ദ്രസർക്കാർ രംഗത്തുവന്നിരുന്നു. ഇവരെ തിരിച്ചു കയറ്റിവിടുന്നത് വരെ ഡിറ്റൻഷൻ സെന്ററുകളിൽ തന്നെ പാർപ്പിക്കാനാണ് കേന്ദ്രസർക്കാർ ഡൽഹി സർക്കാരിനോട് നിർദ്ദേശിച്ചത്. ഇതിന് തൊട്ടുപിറകെയാണ് ഗൗരവ് ഭാട്ടിയയുടെ ഈ പ്രസ്താവന.

ദേശസുരക്ഷയ്ക്ക് ഒരു ഭീഷണിയാണ് രോഹിംഗ്യൻ അഭയാർത്ഥികളെന്നും, ഇവരെ ഇന്ത്യയിൽ താമസിപ്പിക്കാനുള്ള ആം ആദ്മിയുടെ പ്രീണനനയം
ഇന്ത്യയുടെ സുരക്ഷയെ അപകടത്തിലാക്കുന്നത് ആണെന്നും ഗൗരവ് ചൂണ്ടിക്കാട്ടി. ഇന്ത്യൻ നിയമം അനുശാസിക്കുന്നത് ഇവരെ തിരിച്ചു കയറ്റിവിടാൻ ആണെന്നും, അതിന്റെ ഉത്തരവാദിത്വം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button