KollamLatest NewsKeralaNattuvarthaNews

കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളിയായി പ്രഖ്യാപിച്ച ആൾ 17 വ​ര്‍​ഷ​ത്തി​ന് ശേ​ഷം പിടിയിൽ

അ​ല​യ​മ​ണ്‍ വ​ന​ത്തു​മു​ക്ക് പു​ളി​മൂ​ട്ടി​ല്‍ സാ​ജ​ന്‍ ആ​ന്‍റണി​യാ​ണ് അ​ഞ്ച​ല്‍ പൊലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

അ​ഞ്ച​ല്‍: നി​രവ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യി കോ​ട​തി വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച പി​ടി​കി​ട്ടാ​പ്പു​ള്ളി 17 വ​ര്‍​ഷ​ത്തി​ന് ശേ​ഷം പി​ടി​യി​ല്‍. അ​ല​യ​മ​ണ്‍ വ​ന​ത്തു​മു​ക്ക് പു​ളി​മൂ​ട്ടി​ല്‍ സാ​ജ​ന്‍ ആ​ന്‍റണി​യാ​ണ് അ​ഞ്ച​ല്‍ പൊലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

2005 ജ​നു​വ​രി​യി​ല്‍ ഇ​ട​മു​ള​യ്ക്ക​ല്‍ പാ​ല​മു​ക്കി​ല്‍ ചാ​യ​ക്ക​ട ന​ട​ത്തി​യി​രു​ന്ന അ​നി​ല്‍​കു​മാ​റി​നെ ക​ട​യി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ മൂ​ന്നം​ഗ സം​ഘം ക​ഴു​ത്തി​ല്‍​ കു​ത്തി​പ്പി​ടി​ച്ച് കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി മേ​ശ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പ​ണം ക​വ​ര്‍​ച്ച ചെ​യ്ത കേ​സി​ലാ​ണ് സാ​ജ​ന്‍ ആ​ന്‍റണി ഇ​പ്പോ​ള്‍ പി​ടി​യി​ലാ​യ​ത്.

ഇ​യാൾക്കൊ​പ്പം കൂ​ട്ടു​പ്ര​തി​ക​ളാ​യ ഇ​ട​മു​ള​യ്ക്ക​ല്‍ പ​ള്ളി​ക്കു​ന്നും​പു​റം കൊ​ച്ചു​വി​ള വീ​ട്ടി​ല്‍ ഞെ​രു​ക്കം സ​ന്തോ​ഷ്‌ എ​ന്ന സ​ന്തോ​ഷ്‌, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യും കോ​ട്ടു​ക്ക​ല്‍ പ​റ​യ​ന്‍​മൂ​ല ഷം​ലാ മ​ന്‍​സി​ലി​ല്‍ ഉ​ണ്ണി എ​ന്ന സ​ക്ക​റി​യ എ​ന്നി​വ​രി​ല്‍ സ​ന്തോ​ഷ്‌ മു​മ്പ് പി​ടി​യി​ലാ​യി​രു​ന്നു. ഉ​ണ്ണി ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്.

Read Also : സുഹൃത്തുക്കൾ മരിച്ച സങ്കടത്തിൽ തന്റെ മരണത്തെക്കുറിച്ച് പോസ്റ്റിട്ട കവിയ്ക്ക് പുലർച്ചെ ഹൃദയാഘാതം മൂലം അന്ത്യം

ബ​ന്ധു​വി​ന്‍റെ ഭാ​ര്യ​യെ ക​ല്യാ​ണം ക​ഴി​ഞ്ഞ ദി​വ​സം ഭ​ര്‍​ത്താ​വി​നെ കെ​ട്ടി​യി​ട്ട് ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സ്, കൊ​ല​പാ​ത​ക​ശ്ര​മം, മോ​ഷ​ണം അ​ട​ക്കം നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ഇ​പ്പോ​ള്‍ പി​ടി​യി​ലാ​യ സാ​ജ​ന്‍ ആ​ന്‍റ​ണി. പേ​രും വി​ലാ​സ​വും മാ​റി വ​നാ​തി​ര്‍​ത്തി​ക​ളി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​കയായിരുന്നു ഇയാൾ.

ഇയാൾ കോ​ട്ട​യം ജി​ല്ല​യി​ല്‍ ഉ​ണ്ട​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ദി​വ​സ​ങ്ങ​ളാ​യു​ള്ള നി​രീ​ക്ഷ​ണ​ത്തി​നൊടു​വി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ന്‍​കു​ന്നം ഭാ​ഗ​ത്ത് വ​നാ​തി​ര്‍​ത്തി​യി​ല്‍ നിന്നും ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ പി​ടി​കൂടുകയായിരുന്നു.

അ​ഞ്ച​ല്‍ എ​സ്എ​ച്ച്ഒ കെ.​ജി ഗോ​പ​കു​മാ​ര്‍, എ​സ്ഐ പ്ര​ജീ​ഷ്കു​മാ​ര്‍, സീ​നി​യ​ര്‍ സി​വി​ല്‍ പൊലീ​സ് ഓ​ഫീ​സ​ര്‍ വി​നോ​ദ് കു​മാ​ര്‍, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ദീ​പു സം​ഗീ​ത് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button