ThiruvananthapuramLatest NewsKeralaNews

സർക്കാരിനെ അട്ടിമറിക്കാൻ ആർ.എസ്.എസ് ഓഫീസ് കേന്ദ്രീകരിച്ച് ആസൂത്രണം, രാജ്ഭവനും അതിന്റെ ഭാഗമായിരിക്കുന്നു: കോടിയേരി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ആർ.എസ്.എസ് ഓഫീസ് കേന്ദ്രീകരിച്ച് ആസൂത്രണം നടക്കുന്നു എന്ന ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. കേരളത്തിലെ രാജ്ഭവനും അതിന്റെ ഭാഗമായിരിക്കുകയാണെന്നും ഇത്തരം വെല്ലുവിളികളെ ശക്തമായി നേരിടുമെന്നും കോടിയേരി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ അസോഷ്യേറ്റ് പ്രഫസറായി നിയമിച്ച നടപടി ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചിരുന്നു. സംഭവത്തിൽ കോടിയേരി ഗവർണർക്കെതിരെ രംഗത്തെത്തിയിരുന്നു. ഗവർണർ മോദി ഭരണത്തിന്‍റെയും ബി.ജെ.പിയുടേയും ചട്ടുകമായി മാറിയെന്ന് കോടിയേരി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button