KeralaLatest NewsNews

സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയതിനു കാരണം ലഹരി ഇടപാടിലെ തര്‍ക്കമെന്നു സൂചന

 

കൊച്ചി: കൊല നടന്ന 20 നിലകളുള്ള ഫ്‌ളാറ്റില്‍ സിസിടിവി ഇല്ലാത്തത് വന്‍ വീഴ്ചയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. ഫ്ളാറ്റില്‍ നേരത്തെ മുതല്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നിട്ടും അക്കാര്യം ആരും പൊലീസിനെ അറിയിച്ചില്ല. ഫ്ളാറ്റുകളില്‍ സിസിടിവി സ്ഥാപിക്കണമെന്നും അജ്ഞാതര്‍ വന്നാല്‍ അറിയിക്കണമെന്നുമുള്ള പൊലീസ് നിര്‍ദ്ദേശം കൊലപാതകം നടന്ന കാക്കനാട്ടെ ഫ്ളാറ്റില്‍ പാലിച്ചില്ലെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.

Read Also: നയതന്ത്രബന്ധം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാന്‍ തുര്‍ക്കി-ഇസ്രയേല്‍ ധാരണ

കൊല്ലപ്പെട്ട സജീവും കൊലയാളിയെന്ന് പൊലീസ് സംശയിക്കുന്ന അര്‍ഷാദും താമസിച്ചിരുന്ന ഫ്ളാറ്റില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. എന്നിട്ടും റസിഡന്റ്സ് അസോസിയേഷന്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചില്ല. വിവരങ്ങള്‍ അറിയിക്കാതെ പോകുന്നതാണ് ഇത്തരം സംഭവങ്ങളിലെത്തിക്കുന്നതെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

അതേസമയം, ഫ്‌ളാറ്റില്‍വച്ച് മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയതിനു കാരണം ലഹരി ഇടപാടിലെ തര്‍ക്കമെന്നു സൂചന. പിടിയിലായ അര്‍ഷാദും കൊല്ലപ്പെട്ട സജീവ് കൃഷ്ണനും ലഹരി ഉപയോഗിച്ചിരുന്നുവെന്നു കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു വ്യക്തമാക്കി. എന്നാല്‍, ഫ്‌ളാറ്റില്‍ നിന്ന് ലഹരി മരുന്ന് ലഭിച്ചിട്ടില്ല. എന്നാല്‍, സംശയകരമായ ചില സൂചനകളുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് പിടിയിലായ അര്‍ഷാദ് മലപ്പുറം കൊണ്ടോട്ടിയില്‍ മോഷണക്കേസില്‍ പ്രതിയാണെന്നു വ്യക്തമായിട്ടുണ്ടെന്നു കമ്മീഷണര്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button