നമ്മുടെ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ് ഹൃദയം. ശരിയായ ഭക്ഷണം, വ്യായാമം, ജീവിതശൈലി എന്നിവയെല്ലാം ഹൃദയത്തെ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു. ഹൃദ്രോഗം വരാതിരിക്കാൻ പരമാവധി നമ്മൾ ശ്രമിക്കേണ്ടതുണ്ട്. എന്നാൽ, ഇപ്പോൾ അവസ്ഥകൾ മാറിമറിയുകയാണ്. സ്ത്രീകളിലും പുരുഷന്മാരിലേതിന് സമാനമായി ഹൃദ്രോഗ സാധ്യതകൾ നിർണയിക്കപ്പെടുന്നു. ജീവിതരീതികളിൽ വന്ന മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം.
മോശം ഭക്ഷണരീതി (ജങ്ക് ഫുഡിന്റെ അമിതോപയോഗം) അമിതവണ്ണം, ശരീരത്തിൽ കൊഴുപ്പടിയുന്ന അവസ്ഥ, അതുമൂലമുണ്ടാകുന്ന കൊളസ്‌ട്രോൾ, പ്രമേഹം, പുകവലി എന്നിവയാണ് സ്ത്രീകളിൽ ഹൃദയത്തെ പ്രതികൂലമായി ബാധിക്കാനിടയാക്കുന്ന പ്രധാന കാരണങ്ങൾ.
പതിവായി കാണുന്ന ഹൃദയാഘാത ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ത്രീകളിൽ മറ്റു ചില ബുദ്ധിമുട്ടുകൾ കൂടി ഹൃദയാഘാതത്തിന്റെ സമയത്ത് കാണാറുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. നെഞ്ചുവേദന, ശ്വാസതടസ്സം, വിയർപ്പ്, ഓക്കാനം, ശരീര വേദന, തലകറക്കം എന്നിവയാണ് ഹൃദയാഘാതത്തിന്റെ പൊതുവെയുള്ള ലക്ഷണങ്ങൾ. ആർത്തവവിരാമ സമയത്ത് ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറവായതിനാൽ, ആർത്തവവിരാമത്തിന് ശേഷം സ്ത്രീകൾക്ക് ഹൃദ്രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
Read Also:- ഓര്‍മ്മശക്തി വർദ്ധിപ്പിക്കാൻ..!
ഹൃദയാഘാതമുണ്ടാകുന്ന ഭൂരിഭാഗം ആളുകളിലും (പുരുഷന്മാരിലും സ്ത്രീകളിലും) നെഞ്ചുവേദന പതിവാണ്. എന്നാൽ, ഇത്തരം ലക്ഷണങ്ങളല്ലാതെ ശ്വാസതടസ്സം, ഛർദ്ദി അല്ലെങ്കിൽ ഓക്കാനം, നെഞ്ചിന്റെ മധ്യഭാഗത്തല്ലാതെ ഇടതുഭാഗത്തോ കൈകളിലോ വേദനയും വിയർപ്പും അനുഭവപ്പെടുക തുടങ്ങിയവയാണ് പതിവിൽ നിന്ന് വ്യത്യസ്തമായി സ്ത്രീകളിൽ കാണുന്ന ലക്ഷണങ്ങളെന്ന് മുംബൈയിലെ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ കൺസൾട്ടന്റ് കാർഡിയാക് സർജൻ ഡോ. ബിപീൻചന്ദ്ര ഭാംരെ പറഞ്ഞു.
Post Your Comments