കായംകുളം/ എരുവ : എരുവയിൽ ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു ബിജെപി ദക്ഷിണ മേഖല വൈസ് പ്രസിഡന്റ് ഡി. ആശ്വനിദേവിനും ഏവൂർ സ്വദേശിക്കുമാണ് പരിക്ക്. രണ്ടുപേരുടെയും പരിക്ക് ഗുരുതരമാണ്.
അശ്വനിദേവിനെ ആദ്യം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലും പിന്നീട് എറണാകുളം ലേക്ക് ഷോർ ആശുപത്രിയിലക്കും മാറ്റി.
കാർത്തികപ്പള്ളിയിലെ കർഷകമോർച്ച സമ്മേളനത്തിൽ പങ്കെടുത്ത് കായംകുളത്തേക്ക് മടങ്ങുമ്പോഴാണ് സംഭവം.
കഴിഞ്ഞ വർഷം നടന്ന കായംകുളം നഗരസഭാ തിരഞ്ഞെടുപ്പിൽ പൊതുമരാമത്ത് സ്ഥിരം സമിതി അംഗമായി അശ്വിനി ദേവ് വിജയിച്ചിരുന്നു.
ലീഗ് അംഗത്തെ പരാജയപ്പെടുത്തിയായിരുന്നു അദ്ദേഹം അട്ടിമറി വിജയം നേടിയത്. നല്ലൊരു കമന്റേറ്റർ കൂടിയാണ് അദ്ദേഹം. ശബരിമല മകരവിളക്ക് മഹോത്സവത്തിൽ അശ്വിനി ദേവിന്റെ അവതരണത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Post Your Comments