AsiaLatest NewsNewsInternational

യുവാക്കൾക്കിടയിൽ മദ്യപാനം കുറയുന്നു: മദ്യപാനം പ്രോത്സാഹിപ്പിക്കാനുള്ള തന്ത്രങ്ങളാവിഷ്‌കരിച്ച് സർക്കാർ

ടോക്യോ: യുവാക്കള്‍ക്കിടയില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളുമായി ജപ്പാൻ ഭരണകൂടം. യുവാക്കള്‍ക്കിടയില്‍ മദ്യപാനം കുറയുന്നത് രാജ്യത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. ഇത് മറികടക്കുന്നതിനാണ് മദ്യപാനം പ്രോത്സാഹിപ്പിക്കാൻ അധികൃതർ തയ്യാറെടുക്കുന്നത്.

മദ്യപന്‍മാരുടെ എണ്ണത്തിലും വിറ്റഴിക്കുന്ന മദ്യത്തിന്റെ അളവിലും കുറവ് വന്നതു കാരണം, മദ്യ വില്‍പ്പനയിലൂടെ ഖജനാവിലേക്കെത്തുന്ന വരുമാനം കുറഞ്ഞു. ഇതോടെ, നികുതിയിനത്തില്‍ വന്‍ നഷ്ടമാണ് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്ഘടനയായ ജപ്പാൻ നേരിടുന്നത്. ഇതേത്തുടർന്ന് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ മദ്യ ഉപഭോഗത്തിനായി യുവജനങ്ങളെ പ്രേരിപ്പിക്കാൻ സർക്കാർ നടപടികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു.

കൂട്ടബലാത്സംഗം ചെറുത്ത ബാസ്‌കറ്റ് ബോള്‍ താരത്തെ യുവാക്കള്‍ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് തള്ളിയിട്ടു

കോവിഡ് വ്യാപനം മൂലം ജീവിത ശൈലിയില്‍ വന്ന മാറ്റങ്ങളും, ജനനനിരക്ക് കുറയുന്നതും, യുവജനങ്ങളുടെ എണ്ണത്തിലുണ്ടായ കുറവും രാജ്യത്തെ മദ്യവിപണിയെ പ്രതികൂലമായി ബാധിച്ചു. അതേസമയം, മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയത്തോട് രാജ്യത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button