മദ്യപിച്ച് ആവര്‍ത്തിച്ച് കുറ്റം ചെയ്യുന്നവര്‍ ഇനി ജില്ലയില്‍ നിന്ന് തന്നെ പുറത്ത് പോകേണ്ടി വരും. മധ്യപ്രദേശിലാണ് ഈ ശിക്ഷ രീതി നടപ്പിലാക്കാൻ പോകുന്നത്. കൂടാതെ സ്കൂള്‍ കോളേജ് പ്രദേശങ്ങള്‍ മധ്യനിരോധിത മേഖലയാക്കാനും തീരുമാനമായി.
പുണ്യനദികള്‍, സ്കൂളുകള്‍, കോളേജുകള്‍, ആരാധാനാലയങ്ങള്‍, വനിതാ ഹോസ്റ്റലുകള്‍, എന്നിവയുടെ 50 മീറ്ററിനുള്ളില്‍ വരുന്ന പ്രദേശങ്ങള്‍ മധ്യനിരോധിത മേഖലയായി ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരുന്ന അബ്കാരി നയമനുസരിച്ച് വ്യവസ്ഥ ചെയ്യുന്നു.
read also: മദ്യപിച്ച് വണ്ടിയോടിച്ചെന്ന് പോലീസിന്റെ ആരോപണം : യുവാവ് പിന്നീട് ചെയ്തത്
നര്‍മ്മദ, തപ്തി നദീതീരങ്ങളിലെ മദ്യശാലകള്‍ ഇതോടെ അടച്ചിടേണ്ടി വരും. മാത്രമല്ല പുതിയ അബ്കാരി നയത്തില്‍ മദ്യപിക്കുന്നവര്‍ ആവര്‍ത്തിച്ചു കുറ്റം ചെയ്താല്‍ അവരെ 6 മാസത്തേക്ക് ജില്ലയില്‍ നിന്ന് പുറത്താക്കാനും വ്യവസ്ഥ ചെയ്യുന്നുണ്ട്. ജനങ്ങളില്‍ മദ്യാസക്തി കുറക്കുക, വ്യാജമദ്യത്തിന്‍റെ ഉത്പാദനവും വിതരണവും തടയുക,മദ്യപാനത്തിനെതിരെ ബോധവത്കരണം നടത്തുക തുടങ്ങിയവയും സമിതിയുടെ ചുമതലകളാണ്.
Post Your Comments