കരുനാഗപ്പള്ളി: കുണ്ടറ കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്നു കച്ചവടം നടത്തി വരുന്ന സംഘത്തിലെ പ്രധാനി ഒന്നര കിലോ കഞ്ചാവും ഹാഷിഷുമായി പിടിയിൽ. കുണ്ടറ കേരളപുരം കൊറ്റങ്കരമുണ്ടച്ചിറ മാമൂട് ഭാഗത്ത് വയലിൽ പുത്തൻവീട്ടിൽ കണ്ണപ്പൻ എന്നു വിളിക്കുന്ന ദീലീപ് (26)നെയാണ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കരുനാഗപ്പള്ളിയിൽ കഞ്ചാവും ഹാഷിഷും വിൽപന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്നും 1.660 കിലോഗ്രാം കഞ്ചാവും 22.58 ഗ്രാം ഹാഷിഷും പിടിച്ചെടുത്തു.
Read Also : കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ നെല്ലിക്ക!
ദിലീപ് കരുനാഗപ്പള്ളിയിലേക്ക് കഞ്ചാവു കച്ചവടത്തിന് വരുന്നതായി കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ മെറിൻ ജോസഫിനു രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന്, കരുനാഗപ്പള്ളി ഇൻസ്പെക്ടർ എസ്എച്ച്ഒ ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അലോഷ്യസ് അലക്സാണ്ടർ, ശ്രീകുമാർ, ഗ്രേഡ് എസ് ഐ.റസൽ ജോർജ് എഎസ്ഐമാരായ നിസാമുദീൻ, ഷാജിമോൻ, നന്ദകുമാർ, സിപിഒ ഹാഷിം എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments