തിരുവനന്തപുരം: അഖില ഭാരതീയ ഹിന്ദു മഹാസഭ നടത്തിയ തിരംഗയാത്രയില്‍ നാഥൂറാം വിനായക് ഗോഡ്‌സേയുടെ ചിത്രം വെച്ചതിൽ പ്രതികരിച്ച് കെ.പി.സി.സി ഉപാധ്യക്ഷന്‍ വി ടി ബല്‍റാം. നെഹ്രു കഴിഞ്ഞാല്‍ നിങ്ങളുടെ യഥാര്‍ത്ഥ ടാര്‍ഗറ്റ് ഗാന്ധി തന്നെയല്ലേയെന്ന് വി ടി ബല്‍റാം തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ തയ്യാറായി നിൽക്കുന്നത്തിൽ ഒരസ്വസ്ഥതയും തോന്നുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഇതാ, ഇങ്ങനെയൊക്കെയാവുകയാണ് ഇവിടത്തെ കാര്യങ്ങൾ!
ഗാന്ധി ഘാതകന്റെ സ്മരണാഞ്ജലിയായി തിരംഗായാത്രകൾ മാറുകയാണ് മോഡിയുടേയും യോഗിയുടേയും നാട്ടിൽ. എന്റെ ചോദ്യം ഇത്തവണ മതനിരപേക്ഷ വാദികളോടല്ല. സ്വയം നിഷ്ക്കളങ്കരെന്ന് നടിച്ച് ബി.ജെ.പിയെ ഇപ്പോഴും പിന്തുണക്കുന്നവരോട്, ഇനിയും ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ തയ്യാറായി നിൽക്കുന്നവരോടായി ചോദിക്കട്ടെ, നിങ്ങൾക്കിതിൽ ഒരസ്വസ്ഥതയും തോന്നുന്നില്ലേ? നിങ്ങൾക്കൽപ്പമെങ്കിലും കുറ്റബോധം തോന്നുന്നില്ലേ?
Read Also: ആറ് വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നു: വേര്‍പിരിയൽ വാർത്ത പങ്കുവച്ച് ബിഗ് ബോസ് താരം
നെഹ്‌റുവിനോടും കോൺഗ്രസിനോടും മതേതരത്വമെന്ന ആശയത്തോടുമൊക്കെ നിങ്ങൾ നിരന്തരം കാണിക്കുന്ന വെറുപ്പും വിദ്വേഷവും നിങ്ങൾക്ക് മഹാത്മാ ഗാന്ധിയോടും അതേ അളവിലുള്ള വെറുപ്പിനെ മറച്ചു പിടിക്കാനുള്ള ഒരു താത്ക്കാലിക തന്ത്രം മാത്രമല്ലേ? നെഹ്‌റു കഴിഞ്ഞാൽ നിങ്ങളുടെ യഥാർത്ഥ ടാർഗറ്റ് ഗാന്ധി തന്നെയല്ലേ? ആത്മവഞ്ചനയില്ലാതെ ഇതിന് ഉത്തരം നൽകാൻ കഴിയുന്ന ഒരു ബി.ജെ.പിക്കാരനെങ്കിലും ഇവിടെയുണ്ടോ?
Post Your Comments