തൃശ്ശൂര്‍: പെയിന്റില്‍ ചേര്‍ക്കുന്ന തിന്നര്‍ ഒഴിച്ച് അമ്മയെ കത്തിച്ചുകൊന്ന കേസില്‍ മകന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. ഒരുലക്ഷം രൂപ പിഴയും അടയ്ക്കണമെന്ന് കോടതി നിർദ്ദേശിച്ചു. തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജി പി.എന്‍. വിനോദ്കുമാറാണ് ശിക്ഷ വിധിച്ചത്.
മുല്ലശ്ശേരി മാനിനക്കുന്ന് വാഴപ്പിള്ളി വീട്ടില്‍ അപ്പുണ്ണിയുടെ ഭാര്യ വള്ളിയമ്മ (78) കൊല്ലപ്പെട്ട കേസില്‍ മകന്‍ ഉണ്ണികൃഷ്ണനെ (64)യാണ് കോടതി ശിക്ഷിച്ചത്.
2020 മാര്‍ച്ച് മൂന്നിനായിരുന്നു സംഭവം. അന്യജാതിയില്‍പ്പെട്ട ആളെ വിവാഹം കഴിച്ച മകളെ വള്ളിയമ്മ കാണാന്‍ പോയി എന്നാരോപിച്ചായിരുന്നു അക്രമം.
95 ശതമാനം പൊള്ളലേറ്റ വള്ളിയമ്മ പിറ്റേദിവസം ആശുപത്രിയില്‍ മരിച്ചു. പാവറട്ടി പൊലീസ് ഇന്‍സ്പെക്ടറായിരുന്ന എ. ഫൈസലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന്, പാവറട്ടി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടറായ എം.കെ. രമേഷാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ലിജി മധു, കെ.ബി സുനില്‍കുമാര്‍ എന്നിവര്‍ ഹാജരായി.
Post Your Comments