IdukkiLatest NewsKeralaNattuvarthaNews

കല്ലാർ പുഴയിൽ കാണാതായ 13 കാരന്റെ മൃതദേഹം കണ്ടെത്തി

നെടുങ്കണ്ടം ആലുംമൂട്ടിൽ അജ്മല്‍ നസീറി(13)ന്റെ മൃതദേഹം ആണ് കണ്ടു കിട്ടിയത്

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് കല്ലാർ പുഴയിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. നെടുങ്കണ്ടം ആലുംമൂട്ടിൽ അജ്മല്‍ നസീറി(13)ന്റെ മൃതദേഹം ആണ് കണ്ടു കിട്ടിയത്.

Read Also : കൃഷി ഓഫീസറെ ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി

സ്വാതന്ത്ര്യ ദിനത്തിൽ ഉച്ചയോടെയാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അജ്മലിനെ ഒഴുക്കില്‍ പെട്ട് കാണാതായത്. ഫയർ ഫോഴ്‌സും സ്‌കൂബ ടീമും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹം കിട്ടിയത്. കല്ലാർ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button