കോട്ടയം: യുവാവിനെ ആക്രമിച്ച കേസിൽ ഒളിവിൽപ്പോയ പ്രതി അറസ്റ്റിൽ. ഈരാറ്റുപേട്ട തൊമ്മൻപമ്പിൽ അക്ബർഷാ അൻസാരി (24) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ജൂണ്‍ 27-നാണ് കേസിനാസ്പദമായ സംഭവം. ഇയാളും സുഹൃത്തുക്കളും ചേർന്നണ് ഈരാറ്റുപേട്ട – കാഞ്ഞിരപ്പള്ളി റോഡിലുള്ള പെട്രോൾ പമ്പിന് സമീപത്ത് തടിക്കപ്പറമ്പിൽ ടി.ടി. അഷ്കർ എന്നയാളെ ആക്രമിച്ചത്. സംഭവത്തിനു ശേഷം പ്രതികളെല്ലാം ഒളിവിൽ പോവുകയായിരുന്നു.
Read Also : എയർലൈൻ രംഗത്ത് ചുവടുറപ്പിച്ച് ആകാശ എയർ, പുതിയ നേട്ടങ്ങൾ അറിയാം
തുടർന്ന്, നടത്തിയ അന്വേഷണത്തിൽ പ്രതികളായ ഈരാറ്റുപേട്ട പറമ്പുകാട്ടിൽ ഷഹനാസ് സക്കീർ (26), അരുവിത്തുറ കല്ലോലിയിൽ അൽത്താഫ് (19), ഈരാറ്റുപേട്ട കൊച്ചുപറമ്പിൽ മുഹമ്മദ് അൻഷാദ് (21) എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. തുടർന്ന്, ഒളിവിലായിരുന്ന അക്ബർഷാ അൻസാരിയെ പിടികൂടുകയായിരുന്നു.
ഈരാറ്റുപേട്ട എസ്ഐ വി.വി. വിഷ്ണു, സിപിഒമാരായ കെ. ജിനു, ജോബി ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments