രാജ്യത്തെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ മുന്നേറ്റം തുടരുന്നു. ഓഗസ്റ്റ് 7 ന് കന്നി യാത്ര ആരംഭിച്ച ആകാശ എയർ ഓരോ രണ്ടാഴ്ചയിലും പുതിയ വിമാനങ്ങൾ വാങ്ങാനുള്ള നീക്കത്തിലാണ്. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 72 വിമാനങ്ങൾ സ്വന്തമാക്കുക എന്നതാണ് ആകാശ എയറിന്റെ പ്രധാന ലക്ഷ്യം.
നിലവിൽ, വാണിജ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് രാജ്യത്തിന്റെ തലസ്ഥാനത്ത് നിന്നും മുംബൈയിലേക്ക് ആദ്യ യാത്ര ആരംഭിച്ചത്. പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വരും മാസങ്ങളിൽ കൂടുതൽ വിമാനങ്ങളുമായി സർവീസുകൾ നടത്തും. എയർലൈൻ രംഗത്തെ പ്രമുഖ കമ്പനികളായ ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ ഫസ്റ്റ് എന്നിവയുമായി ആകാശ എയർ കടുത്ത പോരാട്ടത്തിലാണ്.
Also Read: കൊച്ചി നഗരത്തെ ഞെട്ടിച്ച ഫ്ളാറ്റ് കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്
മറ്റ് എയർലൈനുകളെക്കാളും കുറഞ്ഞ നിരക്കിലാണ് ആകാശ എയർ യാത്ര വാഗ്ദാനം ചെയ്യുന്നത്. മുംബൈ- അഹമ്മദാബാദ് സർവീസുകളുടെ വിമാനയാത്ര ടിക്കറ്റ് നിരക്ക് 3,000 രൂപയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ആകാശ എയറിന് പിന്തുണ നൽകുകയും നിക്ഷേപങ്ങൾ നടത്തുകയും ചെയ്ത രാകേഷ് ജുൻജുൻവാല അന്തരിച്ചത്.
Post Your Comments