Latest NewsNewsIndiaBusiness

സർക്കാർ സബ്സിഡികളും ആനുകൂല്യങ്ങളും ലഭിക്കാൻ ഇനി ആധാർ നിർബന്ധം, കൂടുതൽ വിവരങ്ങൾ അറിയാം

യുഐഡിഎഐ ഓഗസ്റ്റ് 11 ന് പുറത്തിറക്കിയ പുതിയ സർക്കുലറിലാണ് ഇക്കാര്യങ്ങൾ അറിയിച്ചിട്ടുള്ളത്

രാജ്യത്തെ പൗരന്മാർക്ക് പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് യൂണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. സർക്കാർ സബ്സിഡി, ആനുകൂല്യം എന്നിവ ലഭിക്കാൻ ഇനി മുതൽ ആധാർ നമ്പർ അല്ലെങ്കിൽ എൻറോൾമെന്റ് സ്ലിപ്പ് ലഭ്യമാക്കും. ആധാർ ഇല്ലെങ്കിൽ ഒരു വ്യക്തിക്ക് എൻറോൾമെന്റിനായി അപേക്ഷ സമർപ്പിക്കാൻ സാധിക്കും. കൂടാതെ, ആധാർ ഇഷ്യു ചെയ്യുന്നത് വരെ ഇതരവും പ്രായോഗികവുമായ തിരിച്ചറിയൽ മാർഗ്ഗങ്ങളിലൂടെ സബ്സിഡിയും ആനുകൂല്യങ്ങളും നേടാം. യുഐഡിഎഐ ഓഗസ്റ്റ് 11 ന് പുറത്തിറക്കിയ പുതിയ സർക്കുലറിലാണ് ഇക്കാര്യങ്ങൾ അറിയിച്ചിട്ടുള്ളത്.

ഇ- കെവൈസി സേവനങ്ങൾക്ക് ആധാർ നമ്പറിന് പകരമായി ഉപയോഗിക്കാവുന്ന വെർച്വൽ ഐഡന്റിറ്റി ഫെയറിന്റെ സൗകര്യം നേരത്തെ തന്നെ യുഐഡിഎഐ വാഗ്ദാനം ചെയ്തിരുന്നു. നിലവിൽ, ആനുകൂല്യങ്ങൾ, സേവനങ്ങൾ എന്നിവ ലഭിക്കാൻ വ്യത്യസ്ഥ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുമ്പോൾ അതിനോടൊപ്പം ആധാറോ എൻറോൾമെന്റ് നമ്പറോ ആവശ്യമായി വന്നേക്കാമെന്ന് യുഐഡിഎഐ അറിയിച്ചിട്ടുണ്ട്. അതേസമയം, പുതിയ സർക്കുലറിലെ അറിയിപ്പുകൾ ആധാറിന്റെ പ്രാധാന്യം ഉയർത്തി കാട്ടുന്നതാണ്.

Also Read: ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ബാങ്ക് ഓഫ് ബറോഡ, നിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ നിരക്കുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button