
അരിമ്പൂർ: കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. നാലാംകല്ല് തേവർക്കാട്ടിൽ അനൂപ് (29) ആണ് പിടിയിലായത്. അന്തിക്കാട് എക്സൈസ് ഇൻസ്പെക്ടർ പി.എം. പ്രവീണും സംഘവും ആണ് അറസ്റ്റ് ചെയ്തത്.
ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചുള്ള പരിശോധനയിലാണു കഞ്ചാവ് പിടികൂടിയത്. അറസ്റ്റിലായ അനൂപ് പാലക്കാടുവച്ച് രണ്ടു കിലോഗ്രാം കഞ്ചാവു കടത്തിയ കേസിൽ റിമാൻഡിലായ ശേഷം ജാമ്യത്തിൽ ഇറങ്ങിയതാണ്.
Read Also : സ്വാതന്ത്ര്യ ദിനത്തിൽ ബഹിരാകാശത്ത് ത്രിവർണ്ണ പതാക ഉയർന്നു: വൈറൽ വീഡിയോ
പ്രിവന്റീവ് ഓഫീസർമാരായ കെ.എം. സജീവ്, കെ.ആർ. ഹരിദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ. വിജയൻ, എ.ഡി. ബിജു, എം.എൻ. നിഷ, വി.പി. പ്രിയ എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments