ഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ, ഇന്ത്യയിലെ വിദ്യാർത്ഥികൾക്കായി ബഹിരാകാശ ശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നതിന് പേരുകേട്ട സംഘടനയായ സ്‌പേസ് കിഡ്‌സ് ഇന്ത്യ ഭൂമിയിൽ നിന്ന് 30 കിലോമീറ്റർ ഉയരത്തിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി.
ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം മഹത്തായ വർഷം ആഘോഷിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഹർ ഘർ തിരംഗ കാമ്പയിനിന്റെ ഭാഗമായാണ് പതാക ഉയർത്തിയത്. ദേശീയ പതാക ഭൂമിയിൽ നിന്ന് 1,06,000 അടി ഉയരത്തിൽ ഒരു ബലൂണിൽ അയക്കുകയായിരുന്നു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
76 -ാം സ്വാതന്ത്ര്യദിനം: യുഎഇയിലെ ഇന്ത്യൻ എംബസിയിൽ ദേശീയ പതാക ഉയർത്തി
യുവ ശാസ്ത്രജ്ഞരെയും പ്രതിഭകളെയും പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണ് സ്‌പേസ് കിഡ്‌സ് ഇന്ത്യ. സംഘടന, ആഗോളതലത്തിൽ കുട്ടികൾക്കിടയിൽ ജ്യോതിശാസ്ത്രത്തെയും ബഹിരാകാശ ശാസ്ത്രത്തെയും കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നുണ്ട്.
Post Your Comments