മംഗളൂരു: യാത്രക്കാരന്റെ മൊബൈല്‍ ഫോണില്‍ സംശയാസ്പദമായ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിമാനം വൈകിയത് ആറ് മണിക്കൂര്‍. വിമാനം പുറപ്പെടാന്‍ ഒരുങ്ങുന്നതിന് മുന്‍പായിരുന്നു സംഭവം. സുരക്ഷാ പ്രശ്നങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എന്‍ ശശി കുമാര്‍ വ്യക്തമാക്കി. മംഗളൂരു-മുംബൈ ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം.
Read Also:കർണ്ണാടകത്തിന്റെ സംഘി നെറികേടിന് രാജസ്ഥാന്റെ മറുപടി: ഫേസ്‌ബുക്ക് കുറിപ്പുമായി വി ടി ബൽറാം
വിമാനത്തിലുണ്ടായിരുന്ന ഒരാളുടെ മൊബൈല്‍ ഫോണില്‍ സന്ദേശം കണ്ട യാത്രക്കാരി ക്യാബിന്‍ ക്രൂവിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഇടന്‍ തന്നെ ജീവനക്കാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറെ അറിയിച്ചു. തുടര്‍ന്ന് പറന്നുയരാന്‍ തയ്യാറായ വിമാനത്തിലെ യാത്രക്കാരോട് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. യാത്രക്കാരുടെ ലഗേജുകളിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പരിശോധനകള്‍ക്ക് ശേഷം അഞ്ച് മണിയോട് കൂടി വിമാനം യാത്ര പുറപ്പെട്ടു. 185 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
യാത്രക്കാരന്‍ തന്റെ പെണ്‍സൃഹൃത്തുമായി ചാറ്റ് ചെയ്യുകയായിരുന്നു. യുവതി ഇതേ വിമാനത്താവളത്തില്‍ നിന്നും ബംഗളൂരുവിലേക്ക് പുറപ്പെടാന്‍ പദ്ധതിയിട്ടിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനെ തുടര്‍ന്ന് ഇരുവര്‍ക്കും വിമാനത്തില്‍ പോകാന്‍ കഴിഞ്ഞില്ല. രണ്ട് സുഹൃത്തുക്കള്‍ തമ്മിലുള്ള സൗഹൃദ സംഭാഷണം മാത്രമായിരുന്നുവെന്നും നിലവില്‍ പരാതികള്‍ ലഭിച്ചിട്ടില്ലെന്നും പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
Post Your Comments