CinemaLatest NewsIndiaBollywoodNewsEntertainmentMovie Gossips

മന്നത്തിൽ ദേശീയ പതാക ഉയർത്തി ഷാരൂഖും കുടുംബവും

മുംബൈ: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ ദേശീയ പാതാക ഉയർത്തുന്ന ‘ഹർ ഘർ തിരംഗ’ പരിപാടിയിൽ പങ്കുചേർന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാനും കുടുംബവും. മുംബൈയിലെ വീടായ മന്നത്തിലാണ് നടനും കുടുംബവും ദേശീയ പതാക ഉയർത്തിയത്.

ഷാരൂഖിനും ഭാ​ര്യ ഗൗരിക്കുമൊപ്പം മക്കളായ ആര്യൻ ഖാനും അബ്രാമും ഉണ്ടായിരുന്നു. പുതിയ സിനിമയായ ‘ദി ആർച്ചീസി’ന്റെ തിരക്കുകൾ മൂലം മകൾ സുഹാന വീട്ടിൽ ഉണ്ടായിരുന്നില്ല. പതാക ഉയർത്തിയതിന്റെ ചിത്രങ്ങൾ ഗൗരി ഖാനാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികന്‍ അറസ്റ്റില്‍

‘സ്വാതന്ത്ര്യ ദിനാശംസകൾ’ എന്ന് ഗൗരി ചിത്രത്തിനൊപ്പം കുറിച്ചു. നിരവധി താരങ്ങളാണ് ‘ഹർ ഘർ തിരംഗ’ പരിപാടിയിൽ പങ്കുചേരുന്നത്. നേരത്തെ ബോളിവുഡ് താരം ആമിർ ഖാൻ മുംബൈയിലെ വസതിയിൽ പതാക ഉയർത്തിയതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button