CinemaLatest NewsNewsIndiaBollywoodEntertainment

‘ജയ് ശ്രീറാം, നിങ്ങളെ എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ’: അംബാനി കുടുംബത്തിലുള്ളവരെ അഭിവാദ്യം ചെയ്ത് ഷാരൂഖ് ഖാൻ

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത്‌ അംബാനിയുടെ വിവാഹ ആഘോഷങ്ങൾ തകൃതിയായി നടക്കുകയാണ്. ബോളിവുഡിലെ താരങ്ങളെല്ലാം ഇതിൽ പങ്കെടുക്കാനെത്തിയിരിക്കുകയാണ്. വിവാഹ വേദിയിൽ നിന്നുള്ള ഷാരൂഖ് ഖാന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ജയ് ശ്രീറാം വിളിച്ചുകൊണ്ടുള്ള ഷാരൂഖിന്റെ വീഡിയോയാണിത്.

ശനിയാഴ്ച രാത്രി ബോളിവുഡ് താരങ്ങൾ അടക്കം അണിനിരന്ന പരിപാടിയുടെ അവതാരകനായി എത്തിയത് ഷാരൂഖ് ഖാൻ ആയിരുന്നു. അംബാനി കുടുംബത്തിലെ അംഗങ്ങളെ അഭിസംബോധന ചെയ്യാനായി വേദിയിലെത്തിയ ഷാരൂഖ് ജയ് ശ്രീ റാം എന്ന് അഭിവാദ്യം ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

‘ജയ് ശ്രീറാം നിങ്ങളെ എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ’ എന്നാണ് അംബാനി കുടുംബത്തിലെ മുതിർന്നവരെ ഷാരൂഖ് അഭിവാദ്യം ചെയ്തത്. പവർ ഗേൾസ്, അംബാനിയുടെ മാലാഖമാർ എന്നിങ്ങനെയാണ് അദ്ദേഹം കുടുംബത്തിലെ സ്ത്രീകളെ വിശേഷിപ്പിച്ചത്. സരസ്വതി, പാർവതി, ലക്ഷ്മി ദേവിമാരെ പോലെയാണ് അംബാനി കുടുംബത്തിലെ മുതിർന്ന സ്ത്രീകളെന്നും അവരുടെ പ്രാർത്ഥനയാണ് ഈ കുടുംബത്തെ ഒരുമിച്ച് നിർത്തുന്നതെന്നും ഷാരൂഖ് പറയുന്നുണ്ട്. അയൽ ഗ്രാമങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾക്ക് ആതിഥ്യമരുളുകയും അവർക്ക് ഗുജറാത്തി വിഭവങ്ങൾ വിളമ്പുകയും ചെയ്യുന്ന ഒരു കമ്മ്യൂണിറ്റി വിരുന്നോടെയാണ് ദമ്പതികൾ ഈ ആഴ്ച ആദ്യം വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ ആരംഭിച്ചത്.

മൂന്ന് ദിവസത്തെ പ്രധാന ഇവൻ്റിന്, ലോകത്തിലെ ഏറ്റവും ധനികരായ ചിലർ ഉൾപ്പെടെ 1,000-ത്തിലധികം അതിഥികൾ പങ്കെടുക്കുന്നു. ബിൽ ഗേറ്റ്‌സ്, മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ആമിർ ഖാൻ, ദീപിക പദുക്കോൺ, രൺവീർ സിംഗ് തുടങ്ങിയ പ്രമുഖ ബോളിവുഡ് താരങ്ങളും ശ്രദ്ധേയരായ ക്ഷണിതാക്കളിൽ ഉൾപ്പെടുന്നു. വെള്ളിയാഴ്ച പോപ്പ് താരം റിഹാന ഇന്ത്യയിൽ ആദ്യമായി പരിപാടിയിൽ പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button