ഫേസ്ബുക്ക് ഉപയോക്താക്കളായ കൗമാരക്കാരുടെ എണ്ണത്തിൽ ഗണ്യമായ ഇടിവ്. പ്യൂ റിസർച്ച് സെന്റർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, യുഎസിൽ 13 വയസ് മുതൽ 17 വയസ് വരെയുള്ള ഫേസ്ബുക്ക് ഉപയോക്താക്തക്കളുടെ എണ്ണത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം, ഇൻസ്റ്റഗ്രാം, ടിക്ടോക്, സ്നാപ്പ് ചാറ്റ് തുടങ്ങിയ സോഷ്യൽ മീഡിയകളോടാണ് കൗമാരക്കാർക്ക് കൂടുതൽ താൽപര്യമെന്നും കണ്ടെത്തിയിട്ടുണ്ട്.
നിലവിൽ, കൗമാരക്കാരിൽ ഏകദേശം 67 ശതമാനത്തോളം പേർ ടിക്ടോക്കും 95 ശതമാനത്തോളം പേർ യൂട്യൂബും ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം 32 ശതമാനം മാത്രമാണ്. 2014-15 കാലയളവിൽ 71 ശതമാനം കൗമാരക്കാരാണ് ഫേസ്ബുക്കിൽ സമയം ചിലവഴിച്ചിരുന്നത്. പുതിയ സോഷ്യൽ മീഡിയകളുടെ കടന്നുവരവ് ഫേസ്ബുക്കിനെ നേരിയ തോതിൽ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
കൗമാരക്കാരായ പത്ത് പേരിൽ ആറ് പേർ ഇൻസ്റ്റഗ്രാം, സ്നാപ്പ് ചാറ്റ്, യൂട്യൂബ് എന്നിവ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആൺകുട്ടികളെക്കാൾ പെൺകുട്ടികളാണ് യൂട്യൂബിൽ കൂടുതൽ സമയം ചിലവഴിക്കുന്നത്.
Post Your Comments