KeralaLatest News

ഷാജഹാൻ വധം: കേരളത്തെ കലാപ ഭൂമിയാക്കാനുള്ള നീക്കമെന്ന് സിപിഎം, ഒരു രാഷ്ട്രീയ പാർട്ടിയെയും കുറ്റപ്പെടുത്തലില്ല

തിരുവനന്തപുരം: സിപിഎം പാലക്കാട്‌, മരുത്‌ റോഡ്‌ ലോക്കല്‍ കമ്മിറ്റി അംഗമായ ഷാജഹാന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഎം. ഷാജഹാനെ ക്രൂരമായി വെട്ടികൊലപ്പെടുത്തിയതില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്‌ ശക്തമായി പ്രതിഷേധിക്കുന്നതായി സിപിഎം പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ക്കെതിര ശക്തമായ നടപടി എടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.

പ്രസ്താവനയുടെ പൂർണ്ണ രൂപം:

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
__________________
സിപിഐ എം പാലക്കാട്, മരുത് റോഡ് ലോക്കൽ കമ്മിറ്റി അംഗമായ സ. ഷാജഹാനെ ക്രൂരമായി വെട്ടികൊലപ്പെടുത്തിയതിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ശക്തമായി പ്രതിഷേധിക്കുന്നു.
സ. ഷാജഹാന്റെ ആസൂത്രിത കൊലപാതകം കേരളത്തെ കലാപ ഭൂമിയാക്കാനുള്ള സാമൂഹ്യ വിരുദ്ധ ശക്തികളുടെ നീക്കമാണ്. വീട്ടിലേക്ക് പോകുന്ന വഴി ഇരുളിൽ പതിയിരുന്ന സംഘം മൃഗീയമായാണ് സഖാവ് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്.

സമാധാന അന്തരീക്ഷം നിലനിന്നിരുന്ന പ്രദേശത്തെ കലാപ ഭൂമിയാക്കാനുള്ള നീക്കമാണിത്, ഇത്തരം സംഭവങ്ങൾക്കെതിര ശക്തമായ നടപടിയെടുക്കുകയും, ഗൂഢാലോചന നടത്തിയവരെ കണ്ടെത്തുകയും വേണം.
സിപിഐ എം പ്രവർത്തകർ പ്രകോപനത്തിൽപ്പെടരുത്. കൊലപാതകത്തിനെതിരെ ബഹുജനങ്ങളെ സംഘടിപ്പിച്ച് ഇത്തരം ക്രിമിനൽ സംഘങ്ങളെ ഒറ്റപ്പെടുത്തണമെന്നും അഭ്യർത്ഥിക്കുന്നു. ഷാജഹാന്റെ കൊലപാതകം അപലപനീയവും അത്യന്തം നിഷ്ഠൂരവുമാണ്. സഖാവ് ഷാജഹാന്റെ കൊലപാതകത്തിന് എതിരെ ബഹുജനങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button