മുടങ്ങിയ പോളിസികൾ തിരിച്ചുപിടിക്കാൻ അവസരം നൽകുകയാണ് രാജ്യത്തെ പൊതുമേഖല ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ഇതോടെ, പോളിസി ഉടമകൾക്ക് കാലഹരണപ്പെട്ട പോളിസികൾ പുതുക്കാൻ സാധിക്കുന്നതാണ്. പ്രീമിയം മുടങ്ങി അഞ്ചു വർഷം വരെയുള്ള നോൺ യുലിപ് പോളിസികൾ മാത്രമാണ് ഉപയോക്താക്കൾക്ക് തിരിച്ചുപിടിക്കാൻ സാധിക്കുക. അതേസമയം, യുലിപ് പോളിസികൾക്ക് ഈ അവസരം ലഭ്യമാകില്ലെന്ന് എൽഐസി അറിയിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 17 മുതൽ ഒക്ടോബർ 21 വരെ നീണ്ടുനിൽക്കുന്ന എൽഐസിയുടെ പുതിയ ക്യാമ്പയിന്റെ ഭാഗമായാണ് ഉപയോക്താക്കൾക്ക് പോളിസികൾ വീണ്ടെടുക്കാനുള്ള അവസരം നൽകുന്നത്. കൂടാതെ, പ്രീമിയം അനുസരിച്ച് ലേറ്റ് ഫീസിൽ ഇളവുകളും എൽഐസി പ്രഖ്യാപിച്ചിട്ടുണ്ട്.
ലേറ്റ് ഫീസ് ഇനത്തിൽ 25 ശതമാനം മുതൽ 30 ശതമാനം വരെയാണ് ഫീസ് ഇളവ് ലഭിക്കുക. എന്നാൽ, മൈക്രോ ഇൻഷുറൻസ് പോളിസികൾക്ക് 100 ശതമാനം വരെ ലേറ്റ് ഫീസ് ഇളവ് ലഭിക്കുന്നുണ്ട്. 1 ലക്ഷം രൂപ മുതൽ 3 ലക്ഷം രൂപ വരെയുള്ള പ്രീമിയം പോളിസികൾക്ക് 25 ശതമാനമാണ് ലേറ്റ് ഫീസ് ഇളവ് നൽകുന്നത്.
Post Your Comments