Independence DayKeralaLatest NewsNews

‘ഞാന്‍ മെഹ്നാസ് കാപ്പന്‍, എല്ലാ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട സിദ്ദിഖ് കാപ്പന്റെ മകള്‍’: വൈറൽ വീഡിയോ

മലപ്പുറം: യു.എ.പി.എ ചുമത്തപ്പെട്ട് യു.പിയിൽ ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മകളുടെ സ്വാതന്ത്ര്യദിന പ്രസംഗം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ‘ഞാന്‍ മെഹ്നാസ് കാപ്പന്‍, എല്ലാ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട് ഇരുട്ടറയില്‍ അടയ്ക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മകള്‍’ എന്ന്’ തുടങ്ങുന്ന പ്രസംഗത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു.

2020 ഒക്ടോബറിൽ ആണ് സിദ്ദിഖ് കാപ്പനെ യു.പി പോലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ അടക്കമുള്ള ചുമത്തപ്പെട്ട് കഴിഞ്ഞ രണ്ട് വര്‍ഷമായി കാപ്പൻ ജയിലിലാണ്. ജയില്‍വാസത്തിനിടെ ഒരു തവണ മാത്രമാണ് സിദ്ദിഖ് കാപ്പന് പരോള്‍ ലഭിച്ചത്. കുടുംബവുമായി കാപ്പന് അഞ്ച് മിനിറ്റ് നേരം ഫോണിൽ സംസാരിക്കാൻ അനുവാദമുണ്ട്. കാപ്പന്റെ ജാമ്യത്തിനായി കുടുംബം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ കാപ്പന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് വ്യക്തമാക്കി. അഭിഭാഷകരുമായി ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും, സിദ്ദിഖ് കാപ്പന്‍ കഴിഞ്ഞ ദിവസം വിളിച്ചിരുന്നുവെന്നും റൈഹാനത്ത് വ്യക്തമാക്കി. ഓരോ വാതിലും മുട്ടുകയാണ്. നീതി ലഭിക്കും വരെ ശ്രമം തുടരുമെന്നും റൈഹാനത്ത് കൂട്ടിച്ചേര്‍ത്തു.

അതേസമയം, സിദ്ദിഖ് കാപ്പന് മാധ്യമ പ്രവർത്തകൻ എന്ന പരിഗണന നൽകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അലഹബാദ് ഹൈക്കോടതി ജാമ്യ ഹർജി തള്ളിയത്. ഹർജിക്കാരന് ഹത്രാസിൽ ജോലിയില്ലായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞുവെന്ന് കോടതി കണ്ടെത്തി. താൻ ഒരു പത്രപ്രവർത്തകനാണെന്നും തന്റെ പ്രൊഫഷണൽ ഡ്യൂട്ടിയുടെ ഭാഗമായാണ് ഹത്രാസ് സന്ദർശിക്കാൻ ആഗ്രഹിച്ചതെന്നും സിദ്ദിഖ് കാപ്പൻ തന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടി. സിദ്ദിഖ് കാപ്പൻ നിരപരാധിയാണെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തില്ലെന്നും സിദ്ദിഖ് കാപ്പന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button