രാജ്യം 75-ാം മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ 50 ന്റെ നിറവിലാണ് രാജ്യത്തെ പിൻകോഡ് സമ്പ്രദായം. ഇന്ത്യൻ പോസ്റ്റൽ സർവീസ് ഉപയോഗിക്കുന്ന പിൻകോഡ് സമ്പ്രദായം നിലവിൽ വന്നിട്ട് ഇന്നേക്ക് 50 വർഷം തികഞ്ഞു. ഏരിയ കോഡ്, സിപ് കോഡ് എന്നീ പേരുകളിലും പിൻകോഡ് അറിയപ്പെടാറുണ്ട്. രാജ്യത്തെ മിക്ക സ്ഥലങ്ങളുടെയും പേരുകൾക്ക് ആവർത്തനം നിലനിൽക്കുന്നതിനാലും ജനങ്ങൾ വിവിധ ഭാഷകളിൽ അഡ്രസ് എഴുതുന്നതിനാലുമാണ് ഇന്ത്യൻ പോസ്റ്റൽ സർവീസ് പിൻകോഡ് അനിവാര്യമാക്കിയത്.
1972 ഓഗസ്റ്റ് 15 നാണ് രാജ്യത്ത് ആദ്യമായി പിൻകോഡ് സംവിധാനം നടപ്പാക്കിയത്. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയും പോസ്റ്റ് ആന്റ് ടെലഗ്രാം ബോർഡിലെ മുതിർന്ന അംഗവുമായിരുന്ന ശ്രീറാം ഭികാജി വേളാങ്കർ ആണ് ആദ്യമായി പിൻകോഡ് സമ്പ്രദായം അവതരിപ്പിച്ചത്. ഇതോടെ, പോസ്റ്റുമാന് എളുപ്പത്തിൽ സ്വീകർത്താക്കളെ കണ്ടെത്താൻ കഴിഞ്ഞു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും 8 പിൻ മേഖലകളായി തരംതിരിച്ചിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയുളളതാണ് പിൻകോഡിലെ ഓരോ അക്കങ്ങളും.
Also Read: കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 792 കേസുകൾ
Post Your Comments