ന്യൂഡല്‍ഹി: സുപ്രീകോടതിക്ക് മാത്രമായി അനുവദിച്ച പ്രത്യേക പിന്‍കോഡ് ഇനിയില്ല. 110201 എന്ന പിൻകോഡ് തപാൽ വകുപ്പ് പിൻവലിച്ചു. ഇനിമുതൽ സുപ്രീംകോടതിയിലേക്കുള്ള തപാല്‍ ഉരുപ്പടികള്‍ ഡല്‍ഹിയുടെ പിന്‍കോഡ് ആയ 110001 ലേക്കാണ് അയക്കേണ്ടത്. കഴിഞ്ഞ ദിവസം ഇറക്കിയ സര്‍ക്കുലറില്‍ ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
സുപ്രീംകോടതിയിലേക്ക് കത്തുകളും മറ്റു രേഖകളും കൂടുതലായി വരുന്നത് കണക്കിലെടുത്താണ് 2013ല്‍ ജസ്‌റ്റിസ് പി. സദാശിവം ചീഫ് ജസ്‌റ്റിസ് ആയിരുന്നപ്പോള്‍ പ്രത്യേക പിന്‍കോഡ് അനുവദിച്ചത്. ആദ്യമായാണ് ഇത്തരത്തിൽ ഒരു സ്ഥാപനത്തിന് മാത്രമായി പിൻകോഡ് അവതരിപ്പിച്ചത്. അതേസമയം പ്രത്യേക പിന്‍കോഡ് വേണ്ടെന്നു വയ്‌ക്കാനുള്ള കാരണം തപാല്‍വകുപ്പ് വ്യക്തമാക്കിയിട്ടില്ല.
Post Your Comments