Latest NewsNewsEducationCareerEducation & Career

ഇന്ത്യ പോസ്റ്റിൽ 17 ഒഴിവുകൾ : മാർച്ച് 10 വരെ അപേക്ഷിക്കാം

ന്യൂഡൽഹി: ഇന്ത്യ പോസ്റ്റ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.മെയിൽ മോട്ടോർ സർവ്വീസ് ഡിപ്പാർട്ട്മെന്റിൽ സ്റ്റാഫ് കാർ‌ ഡ്രൈവറുടെ 17 ഒഴിവുകളാണുളളത്. മാർച്ച് 10 വരെ അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായി indiapost.gov.in ലൂടെ അപേക്ഷിക്കാം.

തസ്തികയുടെ പേര് – സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ​ഗ്രേഡ്). ഒഴിവുകൾ – 17 എന്നിങ്ങനെയാണ് ആകെ ഒഴിവുകളുടെ വിശദാംശങ്ങൾ. മെയിൽ മോട്ടോർ സർവ്വീസ് കോയമ്പത്തൂർ – 11, ഈറോഡ് ഡിവിഷൻ – 2, നീല​ഗിരി ഡിവിഷൻ – 1, സേലം വെസ്റ്റ് ഡിവിഷൻ‌ – 2, തിരുപൂർ ഡിവിഷൻ – 1 എന്നിങ്ങനെയാണ് മേഖലകൾ തിരിച്ചുള്ള ഒഴിവുകൾ.

Read Also  :  മര്‍ദ്ദിതര്‍ക്കും അരികുവത്കരിക്കപ്പെട്ടവര്‍ക്കുമൊപ്പം ഇക്കാലമത്രയും നിലകൊണ്ട മാധ്യമ സ്ഥാപനമാണ് മീഡിയവണ്‍: ഫിറോസ്

ഉദ്യോ​ഗാർത്ഥികൾ അം​ഗീകൃത സ്ഥാപനത്തിൽ നിന്നും മെട്രിക്കുലേഷൻ പാസ്സായിരിക്കണം. ലൈറ്റ് ആന്റ് ​ഹെവി മോട്ടോർ വാഹനങ്ങൾക്ക് ആവശ്യമായ ഡ്രൈവിം​ഗ് ലൈസൻസും മൂന്നു വർഷത്തെ പ്രവർത്തിപരിചയവും വേണം. പ്രായപരിധി – 56 വയസ്സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button