മുംബൈ: വ്യവസായിയായ മുകേഷ് അംബാനിക്കും കുടുംബത്തിനും വീണ്ടും വധഭീഷണി. മുകേഷ് അംബാനിയേയും കുടുംബത്തേയും അപായപ്പെടുത്തുമെന്ന് അറിയിച്ച് അജ്ഞാതന്റെ ഫോൺ കോൾ ലഭിക്കുകയായിരുന്നു. റിലയൻസ് ഫൗണ്ടേഷന്റെ ഹോസ്പിറ്റലിലേക്കാണ് കോളുകൾ വന്നത്.
‘റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനിക്കും കുടുംബത്തിനും വന്ന ഭീഷണി കോളുകളെ കുറിച്ച് റിലയൻസ് ഫൗണ്ടേഷൻ പരാതി നൽകിയിട്ടുണ്ട്. ആശുപത്രിയിൽ മൂന്നിലധികം കോളുകൾ ലഭിച്ചു. അന്വേഷണം നടന്നുവരുന്നു. മുംബൈ പോലീസ് പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, ഭീഷണി കോളുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പടിഞ്ഞാറൻ മുംബൈയിലെ ദഹിസർ പ്രദേശത്ത് ഒരാളെ കസ്റ്റഡിയിലെടുത്തു.
മരം വെട്ടുന്നതിനിടെ മരത്തിൽ നിന്നു വീണ് മധ്യവയസ്കന് ദാരുണാന്ത്യം
കഴിഞ്ഞ വർഷം മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റിലിയയിൽ നിന്ന് 20 സ്‌ഫോടക ശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകളും ഭീഷണിക്കത്തും അടങ്ങിയ സ്‌കോർപിയോ കാർ കണ്ടെത്തിയിരുന്നു. പോലീസിൽ വിവരമറിയിച്ചയുടൻ, സച്ചിൻ വാസിന്റെ നേതൃത്വത്തിലുള്ള മുംബൈ ക്രൈം ഇന്റലിജൻസ് യൂണിറ്റ് ഉൾപ്പെടെ നിരവധി പോലീസുകാർ അന്വേഷണത്തിനായി സ്ഥലത്തെത്തി. കേസിന്റെ മുഖ്യ അന്വേഷകനായി സച്ചിൻ വാസെ ചുമതലയേറ്റു.
ഇൻട്രാനാസൽ കൊവിഡ് വാക്‌സിൻ: മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയായി
കുറച്ച് ദിവസങ്ങൾക്ക് ശേഷം, താനെ ആസ്ഥാനമായുള്ള വ്യവസായി മൻസുഖ് ഹിരേന്റെ ദുരൂഹ മരണത്തെ തുടർന്ന് കേസ് എൻ.ഐ.എയ്ക്ക് കൈമാറി. അംബാനിയുടെ വസതിക്ക് പുറത്ത് കണ്ടെത്തിയ സ്കോർപിയോയുടെ ഉടമയാണ് ഹിരേ ൻ. ഒരാഴ്ച മുമ്പാണ് വാഹനം മോഷണം പോയതെന്ന് ഇയാൾ നേരത്തെ പറഞ്ഞിരുന്നു. 2021 മാർച്ച് 5ന് താനെയിലെ ഒരു തോട്ടിൽ നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
Post Your Comments