KeralaCinemaMollywoodLatest NewsNewsEntertainmentMovie Gossips

അപർണ ബാലമുരളി കേന്ദ്ര കഥാപാത്രമാകുന്ന ‘ഇനി ഉത്തരം’: പുതിയ പോസ്റ്റർ പുറത്ത്

കൊച്ചി: അപർണ ബാലമുരളിയെ കേന്ദ്ര കഥാപാത്രമാക്കി സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ഇനി ഉത്തരം’ എന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്ത്. പോലീസുകാർക്കൊപ്പം ആശങ്കയോടെ നിൽക്കുന്ന നായികയാണ് പോസ്റ്ററിലുള്ളത്. അപർണ്ണ ബാലമുരളി, കലാഭവൻ ഷാജോൺ, ചന്തു നാഥ്, ഹരീഷ് ഉത്തമൻ എന്നിവരാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്.

എ ആൻഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയ്ക്ക് വേണ്ടി രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണവുമെഴുതുന്നു.

പാലക്കാട് സി.പി.എം നേതാവ് വെട്ടേറ്റു മരിച്ചു

വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് ആണ് സംഗീതം ഒരുക്കുന്നത്. സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികന്‍ അറസ്റ്റില്‍

എഡിറ്റിംഗ് – ജിതിൻ ഡി കെ, പ്രൊഡക്ഷൻ കൺട്രോളർ – റിന്നി ദിവാകർ, റിനോഷ് കൈമൾ, കലാസംവിധാനം – അരുൺ മോഹനൻ, മേക്കപ്പ് – ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്‍ണൻ, സ്റ്റിൽസ് – ജെഫിൻ ബിജോയ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button