Latest NewsNewsLife StyleHealth & Fitness

ഉ​റ​ക്ക​ക്കു​റ​വ് ​പരിഹരിക്കാൻ

ഇ​ന്ന​ത്തെ​ ​ജീ​വി​ത​രീ​തി​ക​ളും​ ​മാ​ന​സി​ക​ ​സം​ഘർ​ഷ​ങ്ങളും നമ്മുടെ ഉറക്കം കെടുത്തുകയാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ ഒരു ദിവസത്തിന്റെ ഉന്മേഷം തന്നെ നഷ്ടപ്പെടുന്നു. ഉ​റ​ക്ക​ക്കു​റ​വ് ​ദീർ​ഘ​കാ​ലം​ ​നീ​ണ്ടു​നി​ന്നാൽ​ ​അ​ത് ശാ​രീ​രി​ക​ ​ആ​രോ​ഗ്യ​ത്തെ​യും ​മാ​ന​സി​കാ​വ​സ്ഥ​യെ​യും​ ​വ​ള​രെ​ ​ദോ​ഷ​മാ​യി​ ​ബാ​ധി​ക്കും.

നിർബന്ധമായും കുറഞ്ഞത് ആറു മണിക്കൂർ എങ്കിലും ഉറങ്ങണമെന്നാണ് പറയപ്പെടുന്നത്. ​കൃ​ത്യ​മാ​യി​ ​ആ​റു​മു​തൽ ​-​ ​എ​ട്ടു​മ​ണി​ക്കൂർ​ ​വ​രെ ഉ​റ​ക്കം​ ​കി​ട്ടാ​ത്ത​വർ​ക്ക് ​പ​കൽ​ ​സ​മ​യ​ങ്ങ​ളിൽ​ ​അ​മി​ത​മാ​യി​ ​ദേ​ഷ്യം​ ​വ​രി​ക,​ ​ജോ​ലി​യിൽ​ ​ശ്ര​ദ്ധ​ ​ചെ​ലു​ത്താൻ​ ​സാ​ധി​ക്കാ​തി​രി​ക്കു​ക​ ​എ​ന്നി​വ​ ​ഉ​ണ്ടാ​വാം.

ശ്വാ​സ​കോ​ശ​ ​രോ​ഗ​ങ്ങൾ, സ​ന്ധി​വാ​തം, പ്ര​മേ​ഹം, തൈ​റോ​യ്ഡ്, ആർ​ത്ത​വ​ ​വി​രാ​മം​​ ,വി​ഷാ​ദ​ ​രോ​ഗം,​ ​​സം​ശ​യ​രോ​ഗം​ ​തു​ട​ങ്ങി​യവ മൂലവും ശ​രി​യാ​യ​ ​ഉ​റ​ക്കം ല​ഭി​ക്കാ​തി​രി​ക്കാം. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ​ ​ജോ​ലി​ക്കു​ ​പോ​കു​ന്നതും ​പ​കൽ​ ​ഉ​റ​ങ്ങു​ന്ന​ ​ശീ​ല​വും രാ​ത്രി​കാ​ല​ങ്ങ​ളി​ലെ സു​ഖ​നി​ദ്ര​യ്ക്കു​ ​ത​ട​സ​മാ​കാ​റു​ണ്ട്. ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ​ ​ദു​രു​പ​യോ​ഗം,​ ​മ​ദ്യ​പാ​നം, പു​ക​വ​ലി എ​ന്നി​വ​യും​ ​ഉ​റ​ക്കം ന​ഷ്ട​പ്പെ​ടാൻ കാ​ര​ണ​മാ​കാ​റു​ണ്ട്.​ ​

Read Also : കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹമുണ്ടോ? ഈ സ്മാർട്ട്ഫോണിനെ കുറിച്ച് പരിചയപ്പെടാം

സുഖകരമായ ഉറക്കം ലഭിക്കാൻ ക​ഴി​യു​ന്ന​തും എ​ല്ലാ​ ​ദി​വ​സ​വും കൃ​ത്യ​സ​മ​യ​ത്ത് ഉ​റ​ങ്ങാൻ​ ​കി​ട​ക്കു​ക,​ ​പ​കൽ​ ​സ​മ​യ​ത്തെ​ ​ഉ​റ​ക്കം​ ​ക​ഴി​യു​ന്ന​തും ഒ​ഴി​വാ​ക്കണം. ​നിർ​ബ​ന്ധ​മാ​ണെ​ങ്കിൽ വ​ള​രെ​ ​കു​റ​ച്ചു​ ​സ​മ​യം മാത്രം പകൽ ഉറങ്ങാം. ഉ​റ​ങ്ങാൻ​ ​കി​ട​ക്കു​ന്ന​തി​നു​മു​മ്പ് ചാ​യ,​ ​കാ​പ്പി എ​ന്നി​വ​യു​ടെ​ ​ഉ​പ​യോ​ഗ​വും കു​റ​യ്ക്കണം. ഉറങ്ങുന്നതിന് 4 മണിക്കൂർ മുൻപ് വ്യായാമം ചെയ്യുന്നതും നല്ലതാണ്.

രാ​ത്രി​കാ​ല​ങ്ങ​ളിൽ​ ​അ​മി​ത​മാ​യി​ ​ആ​ഹാ​രം ക​ഴി​ക്കു​ന്ന​തും​ ​ഒ​ഴി​വാ​ക്കു​ക,​ ​കി​ട​ന്നു​കൊ​ണ്ട് ​ടി​വി​ ​കാ​ണു​ന്ന​തും​ ​പൂർ​ണ​മാ​യി ​ഒ​ഴി​വാക്കണം. ​ഉ​റ​ങ്ങാ​നാ​യി കി​ട​ക്ക​യിൽ​ ​കി​ട​ന്നു​ ​ക​ഴി​ഞ്ഞാൽ​ ​ഇ​ട​യ്ക്കി​ടെ​ ​വാ​ച്ചിൽ​ ​സ​മ​യം​ ​നോ​ക്കു​ന്ന​ ​ശീ​ല​വും സു​ഖ​നി​ദ്ര​യെ​ ​ബാ​ധി​ക്കും.​ ​ശ​രീ​ര​വേ​ദ​ന​കൾ മൂ​ല​വും​ ​ഉ​റ​ക്കം​ ​ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ ​കൂ​ടു​ത​ലാ​ണ്.​ ​ഉ​റ​ക്ക​ക്കു​റ​വി​ന് ​ഉ​റ​ക്ക​ഗു​ളി​ക​കൾ​ ​ക​ഴി​ക്കു​ന്ന​തും​ ​ന​ല്ല​ത​ല്ല. ഏ​തെ​ങ്കി​ലും​ ​വി​ദ​ഗ്ധ ഡോ​ക്ട​റു​ടെ​ ​നിർ​ദ്ദേ​ശ​പ്ര​കാ​രം​ ​മാ​ത്ര​മേ ഗു​ളി​ക​കൾ​ ​ക​ഴി​ക്കാ​വൂ.​ ​

 

shortlink

Related Articles

Post Your Comments

Related Articles


Back to top button