ഉറക്കം മൂലം നമുക്ക് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും. എന്നാല്‍, അതില്‍ ഏറ്റവും വലിയ പ്രശ്നമാണ് അല്‍ഷിമേഴ്സ്. ഉറക്കപ്രശ്നങ്ങളും അല്‍ഷിമേഴ്സ് രോഗവും തമ്മില്‍ ബന്ധപ്പെട്ടു കിടക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. ഉറക്കപ്രശ്നങ്ങള്‍ ചിന്തയ്ക്കും പ്രശ്നങ്ങള്‍ ഉണ്ടാക്കും. 800 ഓളം ആളുകള്‍ക്ക് ഉറക്കക്കുറവ് മൂലം വളരെ മുന്‍പ് തന്നെ ഓര്‍മ്മക്കുറവ് സംഭവിക്കുന്നുണ്ട്. ഇതിനെ മൈല്‍ഡ് കോഗ്നിറ്റീവ് ഇംപെയര്‍മെന്റ് എന്നാണ് പറയപ്പെടുന്നത്.
Read Also : ചാനല്‍ ചര്‍ച്ചാ അവതാരകരായ പഴയ എസ്എഫ്ഐക്കാരുടെ സ്ഥിരം ക്യാപ്സ്യൂള്‍ പുറത്തിറങ്ങി: സന്ദീപ് വാര്യര്‍
അതേസമയം, പുരുഷന്‍മാരില്‍ പത്തില്‍ മൂന്നു പേരിലാണ് ഉറക്കമില്ലായ്മ കാണുന്നത്. സ്ത്രീകളില്‍ അഞ്ചില്‍ ഒരാള്‍ എന്ന കണക്കിലും ഉറക്കമില്ലായ്മ കാണപ്പെടുന്നു. കണക്കുകള്‍ പ്രകാരം 500ഓളം ആളുകള്‍ അവരിലുണ്ടാകുന്ന ഓര്‍മക്കുറവിനെ അറിയാതെ തന്നെ പോകുന്നു.
അല്‍ഷിമേഴ്സ് വളരെ പതുക്കെയാണ് ആരംഭിക്കുക. അടുത്തകാലത്ത് സംഭവിച്ച കാര്യങ്ങളാണ് തുടക്കത്തില്‍ മറന്നുപോകുന്നത്. തൊട്ടുമുമ്പ് പറഞ്ഞവയും ചെയ്ത കാര്യങ്ങളും മറന്നുപോകുക, ആലോചനാശക്തി നഷ്ടപ്പെടുക, പറഞ്ഞ കാര്യങ്ങള്‍ തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിച്ച് പറയുക. തങ്ങളുടെ സാധനങ്ങളും വസ്തുവകകളും മറ്റാരോ മോഷ്ടിക്കുന്നു എന്ന തോന്നല്‍, തങ്ങളെ അപായപ്പെടുത്താന്‍ ആരൊക്കെയോ ശ്രമിക്കുന്നു എന്ന ഭയം, നിസാര കാര്യങ്ങള്‍ക്കു പോലും പെട്ടന്ന് ദേഷ്യപ്പെടുക, എല്ലാത്തിനും ഒരു ദുര്‍വാശി കാണിക്കുക, രോഗം ക്രമേണ വര്‍ദ്ധിക്കുന്നതിനനുസരിച്ച് പരിസര ബോധമില്ലാതെയുള്ള സംസാരം കൂടുതലാവുക, മാത്രമല്ല, വ്യക്തികളുടെ പേരുകളും സ്ഥലപ്പേരുകളും ഓര്‍മിച്ചെടുക്കാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും.
Post Your Comments