Latest NewsNewsIndia

രാജ്യത്ത് ഹര്‍ ഘര്‍ തിരംഗ കാമ്പയിന് ലഭിച്ചത് മികച്ച പ്രതികരണം

ജനങ്ങളുടെ അനുകൂല പ്രതികരണത്തില്‍ തനിക്ക് സന്തോഷവും അഭിമാനവുമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: രാജ്യത്ത് ഹര്‍ ഘര്‍ തിരംഗ കാമ്പയിന് ലഭിച്ചത് മികച്ച പ്രതികരണം. ജനങ്ങളുടെ അനുകൂല പ്രതികരണത്തില്‍ തനിക്ക് സന്തോഷവും അഭിമാനവുമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാമ്പയിന് വേണ്ടിയുള്ള ഔദ്യോഗിക വെബ്സൈറ്റിലേക്ക് ജനങ്ങള്‍ പതാക ഉയര്‍ത്തുന്നതിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘ഹര്‍ ഘര്‍ തിരംഗ കാമ്പയിനോടുള്ള അത്ഭുതകരമായ പ്രതികരണത്തില്‍ അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു. ജീവിതത്തിന്റെ വിവിധ തുറകളിലുള്ള ആളുകളുടെ പങ്കാളിത്തം ഇതിലുണ്ട്. ആസാദി കാ അമൃത് മഹോത്സവത്തെ അടയാളപ്പെടുത്താനുള്ള മികച്ച മാര്‍ഗമാണ് ഇത്’, മോദി ട്വീറ്റില്‍ പറഞ്ഞു.

രാജ്യത്തുടനീളം ഹര്‍ ഘര്‍ തിരംഗിന്റെ ഭാഗമായി നടത്തിയ പരിപാടികളുടെ ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചു. ദേശീയ പതാകയുമായി നില്‍ക്കുന്ന രണ്ട് കോടിയിലധികം സെല്‍ഫികളാണ് വെബ്‌സൈറ്റില്‍ ഇതുവരെ അപ്ലോഡ് ചെയ്തത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരുമാണ് ഹര്‍ ഘര്‍ തിരംഗ് ഏകോപിപ്പിക്കുന്നത്.ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി സംസ്ഥാനത്തെ രാഷ്ടീയ സാമൂഹിക പ്രവര്‍ത്തകരും മന്ത്രിമാരും ആവരവരുടെ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button