ThiruvananthapuramLatest NewsKeralaNattuvarthaNews

ന്യായീകരണ പ്രസംഗം നടത്തിയതുകൊണ്ട് കാര്യമില്ല, ജലീൽ പാകിസ്ഥാനിലേക്ക് പോകണം: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി മുന്‍മന്ത്രി കെ.ടി. ജലീൽ പ്രസ്താവന നടത്തിയ സംഭവത്തിൽ, ജലീലിനെതിരേ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്ത്. പാകിസ്താന്റെ ഭാഷയില്‍ സംസാരിച്ച ജലീലിന്, ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ലെന്നും അദ്ദേഹം പാകിസ്ഥാനിലേക്ക് പോകണമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

ഇന്ത്യയുടെ കശ്മീര്‍ നയത്തിനെതിരായി സംസാരിച്ച ജലീല്‍ ഇനി ന്യായീകരണ പ്രസംഗം നടത്തിയതുകൊണ്ട് കാര്യമില്ലെന്നും ഇന്ത്യയുടെ അതിര്‍ത്തി അംഗീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ച ജലീല്‍ രാജ്യദ്രോഹ കുറ്റമാണ് ചെയ്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു. വിവാദ പരാമർശം പിൻവലിച്ചതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ലെന്നും ജലീലിനെതിരെ ബി.ജെ.പി ശക്തമായി പ്രതിഷേധിക്കുമെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.

ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പാകിസ്ഥാൻ ഗൂഢാലോചന: മുന്നറിയിപ്പ് നൽകി രഹസ്യാന്വേഷണ ഏജൻസി

‘ഇന്ത്യൻ അതിർത്തി അംഗീകരിക്കാത്ത ആളാണ് ജലീൽ. നിയമ നടപടി നേരിടണം. മാപ്പ് പറയണം. ജലീലിന്റെ സ്ഥാനം ഇന്ത്യയിലല്ല, പാകിസ്ഥാനിലാണ്. എത്രയും വേഗം അദ്ദേഹം പാകിസ്ഥാനില്‍ പോകുന്നതാണ് നല്ലത്. ഇന്ത്യയുടെ പരമാധികാരത്തെയും അതിര്‍ത്തിയേയും അംഗീകരിക്കാത്ത ഒരാള്‍ എങ്ങനെ ഇന്ത്യക്കാരനാകും,’ സുരേന്ദ്രന്‍ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button