ആറ്റിങ്ങൽ: ആറ്റിങ്ങലിൽ സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആറ്റിങ്ങൽ വീരളം രാജ് വിഹാറിൽ രമ (53) യാണ് മരിച്ചത്.
ബുധനാഴ്ച രാത്രി എട്ടരയോടെ ആറ്റിങ്ങൽ കച്ചേരി നടയിലായിരുന്നു അപകടം. ആലംകോട് ഭാഗത്തു നിന്നും വന്ന സ്കൂട്ടർ ആണ് ഇടിച്ചത്. സ്കൂട്ടർ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Read Also : കൊച്ചിയിൽ റോഡിൽ സംഘർഷം: യുവാവിനെ കുത്തിക്കൊന്നു, രണ്ടുപേർക്ക് പരുക്ക്
അപകടത്തെ തുടർന്ന്, വീട്ടമ്മയെ കിംസ് ഹോസ്പിറ്റലിൽ എത്തിക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തു. എന്നാൽ കഴിഞ്ഞദിവസം രാവിലെയോടെ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments